ETV Bharat / state

വിലക്ക് നീങ്ങി; പ്രതീക്ഷയോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കടുത്ത ജാഗ്രതയോടെയും കര്‍ശന ഉപാധികളോടെയുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.

author img

By

Published : Oct 13, 2020, 2:33 PM IST

after ban lifted tourist places idukki  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇടുക്കി  tourist places idukki  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഇടുക്കി: വിനോദ സഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. മാസങ്ങൾ അടഞ്ഞ് കിടന്നതിന് ശേഷം സജീവമാകുന്നതോടെ പ്രതിസന്ധികളെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയെ ആശ്രയിക്കുന്നവർ. ഇതിൽ ടാക്‌സി തൊഴിലാളികള്‍ മുതല്‍ റിസോര്‍ട്ട് ഉടമകള്‍ വരെയുണ്ട്.

വിലക്ക് നീങ്ങി; പ്രതീക്ഷയോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കൊവിഡിനെ തുടർന്ന് പൂട്ട് വീണ ശേഷം ആറുമാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും എത്തിയത് വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതൽ പേരെത്തുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഒപ്പം കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ കോടികളുടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയും.

പതിനായിരങ്ങളാണ് വിനോദ സഞ്ചാര മേഖല അടച്ചുപൂട്ടിയപ്പോള്‍ പ്രതിന്ധിയിലായത്. റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും ജോലി നോക്കിയിരുന്ന ആയിരക്കണക്കിന് പേർക്ക് ജോലി നഷ്‌ടമായി. ടാക്‌സി തൊഴിലാളികളടക്കം പട്ടിണിയുടെ നടുവിലായിരുന്നു. വഴിയോര കച്ചവടം നടത്തി ജീവിച്ചിരുന്നവര്‍ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ഇവര്‍ക്കെല്ലാം പ്രതീക്ഷ പകര്‍ന്ന് നല്‍കുന്നതാണ് വിനോദ സഞ്ചാര മേഖലയുടെ പുത്തനുണര്‍വ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.