ഇടുക്കി: പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ പുനര്‍നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്ന് മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത. മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്കുള്ള പാലമാണ് ആദിവാസികള്‍ മുന്‍കൈയെടുത്ത് നിർമിച്ചത്. പാലം പുനർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി.
2018ലെ പ്രളയത്തിലാണ് നല്ല തണ്ണി ആറിന് കുറുകെയുളള പാലം ഒലിച്ചുപോയത്. ഇതോടെ കള്ളക്കുട്ടി കുടി നിവാസികൾ പുറം ലോകവുമായി ഒറ്റപ്പെട്ടു. നാല് വർഷം പിന്നിട്ടിട്ടും ത്രിതല പഞ്ചായത്തുകളും, വനംവകുപ്പും, പട്ടികജാതി വികസന വകുപ്പും അവഗണന മനോഭാവം തുടർന്നു. ഇതോടെയാണ് മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിക്കാന്‍ തീരുമാനിച്ചത്.