ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഒമ്പതാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിന്ധു ബോസും യുഡിഎഫ് സ്ഥാനാര്‍ഥിയായി അമ്പിളി സലിലും ജനവിധി തേടും. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിന്ധു ഷാജിയായിരുന്നു ഒമ്പതാം ഡിവിഷനില്‍ നിന്നും 13 വോട്ടുകള്‍ക്ക് വിജയിച്ചെത്തിയത്. സിന്ധുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജി വച്ചു. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണത്തെ പോലെ ഇടത് സ്ഥാനാര്‍ഥിയുടെ വിജയം ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇടത് പ്രവർത്തകർ പ്രതികരിച്ചു.
കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട വാർഡ് തിരിച്ച് പിടിക്കുമെന്ന പ്രതീക്ഷ യുഡിഎഫ് പ്രവർത്തകരും പങ്ക് വച്ചു. കൊന്നത്തടി പഞ്ചായത്തിലെ 15,16,17,18,19, ഒന്ന് വാര്‍ഡുകളാണ് അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ഒമ്പതാം ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 18,19, ഒന്ന് വാര്‍ഡുകള്‍ യുഡിഎഫ് ഭരിക്കുന്നതും 15,16,17 വാര്‍ഡുകള്‍ എല്‍ഡിഎഫ് ഭരിക്കുന്നതുമാണ്. ഒമ്പതാം ഡിവിഷനിലെ 6800 വോട്ടര്‍മാര്‍ 12 ബൂത്തുകളിലായി നാളെ വോട്ട് രേഖപ്പെടുത്തും.