ഇടുക്കി : കൊവിഡ് 19 ബോധവൽക്കരണത്തിന് സംഗീത ആല്‍ബവുമായി അടിമാലി പൊലീസ്. കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സംഗീത ആല്‍ബം നിർമ്മിച്ചിരിക്കുന്നത്. അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജ്, സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ സന്തോഷ്, ജനമൈത്രി സി.ആര്‍.ഒ കെ.ഡി മണിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത ആല്‍ബം പുറത്തിയിക്കത്.
കൊവിഡ് അതിജീവനത്തിനായി ജനതയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീത ആൽബം നിമ്മിച്ചതെന്ന് ഡി.വൈ.എസ്.പി രമേശ് കുമാർ പറഞ്ഞു. പ്രസീദ് കത്തിപ്പാറ രചനയും യോഗേഷ് ശശിധരന്‍ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ആൽബം എഡിറ്റ് ചെയ്തത് സുനീഷ് മോഹനനാണ്. ഓര്‍ക്കസ്‌ട്രേഷന്‍ ബിജു ജോണ്‍, ക്രിയേറ്റീവ് ഹെഡ് സരിത.വി.നായര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അടിമാലി സ്റ്റേഷനിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരും സംഗീത ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.