ETV Bharat / state

രണ്ട് പതിറ്റാണ്ടായുള്ള പതിവ് സുരേന്ദ്രന്‍ ഇക്കുറിയും തെറ്റിച്ചില്ല ; വിളയിച്ചത് ഭീമന്‍ കപ്പയും ചേനയും - Idukki todays news

കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രനാണ് കിലോക്കണക്കിന് തൂക്കം വരുന്ന കാര്‍ഷിക വിളകള്‍ ഉത്‌പാദിപ്പിച്ചത്

അടിമാലി കര്‍ഷകന്‍റെ ഭീമന്‍ കപ്പയും ചേനയും  ഇടുക്കി ഇന്നത്തെ വാര്‍ത്ത  ഭീമന്‍ കാര്‍ഷിക വിളകള്‍ ഉത്‌പാദിപ്പിച്ച് ഇടുക്കി അടിമാലിയിലെ കര്‍ഷകന്‍  Agriculture of koombanpara native surendran  Idukki todays news  Success story of Adimali Farmer
20 വര്‍ഷത്തെ പതിവ് ഇക്കുറിയും സുരേന്ദ്രന്‍ തെറ്റിച്ചില്ല ; വിളയിച്ചത് ഭീമന്‍ കപ്പയും ചേനയും
author img

By

Published : Jan 5, 2022, 11:26 AM IST

ഇടുക്കി : പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമന്‍ ചേനയും കപ്പയും വിളയിച്ച് അടിമാലി സ്വദേശി സുരേന്ദ്രന്‍. 20 വര്‍ഷമായി കാര്‍ഷിക മേളകളിലെ പ്രദര്‍ശന മത്സരരംഗത്തെ സാന്നിധ്യമാണ് കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍. ഇത്തവണത്തെ രണ്ട് ചേനകളിലൊന്നിന് 60 കിലോയും മറ്റൊന്നിന് 90 കിലോയും തൂക്കമുണ്ട്.

ഭീമന്‍ ചേനയും കപ്പയും വിളയിച്ച് അടിമാലി സ്വദേശി.

വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന ഒരു ചുവട് കപ്പയില്‍ 200 കിലോയിലധികം കിഴങ്ങ് പ്രതീക്ഷിക്കുന്നതായും സുരേന്ദ്രന്‍ പറയുന്നു. തികച്ചും ജൈവരീതിയിലാണ് കൃഷിപരിപാലനം. കാര്‍ഷിക വൃത്തിക്ക് നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.

ALSO READ: സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

102 കിലോ ചേന, 110 കിലോ കാച്ചില്‍, 220 കിലോ കപ്പ, 34 കിലോ തൂക്കം വരുന്ന ഇഞ്ചി, മഞ്ഞള്‍ എന്നിവയൊക്കെ ഇക്കാലയളവില്‍ സുരേന്ദ്രന്‍ തന്‍റെ കൃഷിയിടത്തില്‍ വിളയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം മൂലം കാര്‍ഷിക മേളകള്‍ മുടങ്ങിയതിന്‍റെ നിരാശയുണ്ട് ഈ കര്‍ഷകന്. മൂപ്പെത്തുന്ന കപ്പ, ഇത്തവണ പറിച്ച് ഉണക്കിവയ്ക്കാനാണ് സുരേന്ദ്രന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.