ഇടുക്കി: രണ്ട് പതിറ്റാണ്ട് മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരം അപകട ഭീഷണിയില്‍. ബഹുനില കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന കാരണത്താൽ വ്യാപാരശാലകളും ഓഫീസുകളും പഞ്ചായത്ത് ഒഴിപ്പിക്കുകയായിരുന്നു. ആറ് വ്യാപാരശാലകളും ജനമൈത്രി എക്‌സൈസ് ഓഫീസും പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ മറ്റൊരു മഴക്കാലം കൂടി എത്തിയിട്ടും കെട്ടിടം പൊളിച്ച് നീക്കാനോ ബലപ്പെടുത്താനോ നടപടിയായില്ല. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ചില ഭാഗങ്ങൾ ദ്രവിച്ച് അടർന്നു പോയിട്ടുമുണ്ട്. പഞ്ചായത്ത് തുടര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികൾ ആശങ്കയിലാണ്. ഇനിയും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ബലക്ഷയമുള്ള കെട്ടിടം അപകടാവസ്ഥയില്‍; നടപടി എടുക്കാതെ അടിമാലി ഗ്രാമപഞ്ചായത്ത് - Adimali grama panchayath
കെട്ടിടത്തില്‍ വിള്ളലുകൾ രൂപപ്പെടുകയും പല ഭാഗങ്ങളും ദ്രവിച്ച് അടർന്നു പോവുകയും ചെയ്തിട്ടുണ്ട്