ETV Bharat / state

ആളുമാറി യുവാവിനെ തട്ടിക്കൊണ്ടു പോയി; നാലു പേര്‍ അറസ്റ്റില്‍ - പ്രതികൾ അറസ്റ്റിൽ

വാഹനം തട്ടിയതിനെ തുടര്‍ന്നുണ്ടായ പക തീര്‍ക്കാന്‍ യുവാവിനെ ആളുമാറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുന്തളംപാറ ആര്യഭവൻ അരവിന്ദിനെയാണ് സഞ്ചരിച്ചിരുന്ന ജീപ്പടക്കം പ്രതികൾ തട്ടിക്കൊണ്ടു പോയത്

Idukki Kidnap case  accused arrested for kidnapping a young man  kidnapping a young man  Aryabhavan Aravind Kidnap case  ആളുമാറി യുവാവിനെ തട്ടിക്കൊണ്ടു പോയി  കുന്തളംപാറ ആര്യഭവൻ അരവിന്ദ്  പ്രതികൾ അറസ്റ്റിൽ  വാഹനം തട്ടിയതിനെ തുടര്‍ന്നുണ്ടായ പക
ആളുമാറി യുവാവിനെ തട്ടിക്കൊണ്ടു പോയി; നാലു പേര്‍ അറസ്റ്റില്‍
author img

By

Published : Sep 23, 2022, 8:20 AM IST

ഇടുക്കി: വാഹനം ഇടിച്ച സംഭവത്തില്‍ പക തീർക്കാൻ ആളുമാറി യുവാവവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 4 പ്രതികൾ അറസ്റ്റിൽ. വാഴവര പൂന്തോട്ടത്തിൽ സെൻ പി ജോസഫ്, മുളകരമേട് പള്ളിപ്പടി അരിപ്ലാക്കൽ സാവിയൊ, വെള്ളയാംകുടി ജെരുവിളപ്പുരയിടത്തിൽ ജെബിൻ, കുന്തളംപാറ കോട്ടപ്പുഴക്കൽ ബിബിൻ, എന്നിവരാണ് അറസ്റ്റിലായത്. കുന്തളംപാറ ആര്യഭവൻ അരവിന്ദിനെയാണ് സഞ്ചരിച്ചിരുന്ന ജീപ്പടക്കം പ്രതികൾ തട്ടിക്കൊണ്ടു പോയത്.

യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ അറസ്റ്റില്‍

പച്ചക്കറിക്കടയിലെ ജീവനക്കാരനാണ് അരവിന്ദ്. എതാനും ദിവസം മുമ്പ് അരവിന്ദ് ജോലി ചെയ്യുന്ന കടയുടമയുടെ മകന്‍റെ ജീപ്പ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന്‍റെ പക തീർക്കാൻ ഇതേ ജീപ്പിൽ വന്ന അരവിന്ദിനെയും സുഹൃത്തിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് അരവിന്ദനെ ജീപ്പ് സഹിതം അഞ്ചുരുളി ഭാഗത്തേയ്ക്ക് പ്രതികൾ കൊണ്ടുപോയി.

പിന്നീട് ആളുമാറിയത് അറിഞ്ഞ് ഇയാളെ പ്രതികൾ വിട്ടയയ്ക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ അരവിന്ദൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.