ETV Bharat / state

നെടുങ്കണ്ടം - അടിമാലി റോഡിൽ ഒരു വർഷത്തിനിടെ നടന്നത് 180 അപകടങ്ങൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ - അടിമാലി

അപകടം തുടർക്കഥയാകുമ്പോഴും ആവശ്യത്തിന് സൈൻ ബോർഡുകളോ ബാരിക്കേഡുകളോ ഇവിടെ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല

ഇടുക്കിയിലെ റോഡപകടങ്ങൾ  Idukki Road Accidents  Accidents in Nedumkandam Adimali road  നെടുങ്കണ്ടം അടിമാലി റോഡിൽ അപകടങ്ങൾ തുടർക്കഥ  നെടുങ്കണ്ടം  അടിമാലി  ഇടുക്കി തിങ്കൾക്കാടിൽ ബസ് അപകടം
നെടുങ്കണ്ടം- അടിമാലി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
author img

By

Published : Jan 8, 2023, 1:39 PM IST

നെടുങ്കണ്ടം- അടിമാലി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

ഇടുക്കി : നെടുങ്കണ്ടം- മൈലാടുംപാറ - തിങ്കൾക്കാട് - അടിമാലി റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് 180 അപകടങ്ങൾ. ഏറ്റവും ഒടുവിൽ തിങ്കൾക്കാടിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. റോഡിന്‍റെ ശോചനീയാവസ്ഥയും അധികൃതരുടെ അലംഭാവവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

നെടുങ്കണ്ടത്ത് നിന്നും അടിമാലിയിലേക്ക് ഏറ്റവും പെട്ടെന്ന് എത്താവുന്ന പാതയാണിത്. പക്ഷേ മൈലാടുംപാറ കഴിഞ്ഞാൽ പിന്നെ റോഡിന്‍റെ അവസ്ഥ ദയനീയമാണ്. ഒരു വാഹനത്തിന് കഷ്‌ടിച്ച് കടന്നുപോകാം. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ പാതയിൽ എതിരെ മറ്റൊരു വാഹനം വന്നാൽ പെടാപ്പാടാണ്. എല്ലാ ദിവസവും ഒരു അപകടമെങ്കിലും ഇവിടെ നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ജനുവരി ഒന്നിന് 250 അടി താഴ്ചയിലേക്ക് ബസ് പതിച്ചതാണ് വിദ്യാർഥിയുടെ മരണത്തിനിടയായത്. അപകടത്തിൽപ്പെട്ട ബസ് റോഡിലേക്ക് കയറ്റാനുള്ള ശ്രമം മൂന്ന് ദിവസമായി തുടർന്നുകൊണ്ടിരിക്കുകയാണ്. അപകടം തുടർക്കഥയാകുമ്പോഴും ഇവിടെ ആവശ്യത്തിന് സൈൻ ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിക്കാന്‍ അധികൃതർ തയ്യാറാകുന്നില്ല.

ഇതിന് തൊട്ടുതാഴെയായി മറ്റ് രണ്ട് കൊടും വളവുകൾ കൂടിയുണ്ട്. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാല്‍ താഴെ ചെങ്കുത്തായ മലഞ്ചെരിവാണ്. ഇവിടെയും യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. ഇതേസമയം ബാരിക്കേഡുകള്‍ ആവശ്യമില്ലാത്ത നിരപ്പായ വഴിയിൽ ഒന്നര കിലോമീറ്ററോളം അധികൃതർ അത് സ്ഥാപിച്ചിട്ടുമുണ്ട്.

മന്ത്രി റോഷി അഗസ്റ്റിന്‍ ഉൾപ്പടെയുള്ളവര്‍ക്ക് ഇക്കാര്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെയും നടപടി ഒന്നുമുണ്ടായില്ല. ഇതിനെത്തുടർന്നാണ് നാട്ടുകാർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.