ഇടുക്കി: ബൈസൺവാലി- മുട്ടുകാടിന് വാഹനാപകടത്തിൽ പരിക്കേറ്റവരുമായി തേനി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് അപകടത്തില്‍പെട്ടു. ആംബുലന്‍സ് ഡ്രൈവർ ജിന്‍റോക്ക് നേരിയ പരിക്കുണ്ട്. ആംബുലന്‍സിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനി ടൗണില്‍ വെച്ചായിരുന്നു അപകടം.
മുട്ടുകാടിന് സമീപം തോട്ടം തൊഴിലാളികളുമായി വന്ന വാഹനമാണ് ആദ്യം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. വാഹനത്തില്‍ പതിനാലോളം തൊഴിലാളികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഇതില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. പുതുപ്പരട്ട് സ്വദേശികളായ കാര്‍ത്തിക സുരേഷ്, അമല എന്നിവരാണ് മരിച്ചത്. വാഹനത്തിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.