ഇടുക്കി: വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന മൂന്നാർ ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ പ്രവർത്തന രഹിതമായിട്ട് ആഴ്ച്കൾ പിന്നിടുന്നു. രണ്ട് കൗണ്ടറുകളിലായി നാല് മെഷീനുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. ദിവസേന നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന സ്ഥലത്ത് പ്രവർത്തന രഹിതമായ എടിഎം വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പണമിടപാടുകൾക്കായി കൗണ്ടറിനെ സമീപിക്കുന്ന തോട്ടം തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൗണ്ടറിലെത്തുന്ന പലരും രോഷത്തോടെയാണ് മടങ്ങാറ്. മെഷീനുകൾ പണിമുടക്കിയതോടെ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്കിന്റെ മൂന്നാർ ശാഖ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.
മൂന്നാർ ടൗണിലെ എസ്ബിഐയുടെ എടിഎം കൗണ്ടർ പ്രവർത്തന രഹിതമായിട്ട് ആഴ്ച്കൾ പിന്നിടുന്നു - മൂന്നാർ ടൗണിലെ എസ്ബിഐ
വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്നതാണ് മൂന്നാർ ടൗണിലെ എസ്ബിഐ എടിഎം
ഇടുക്കി: വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന മൂന്നാർ ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ പ്രവർത്തന രഹിതമായിട്ട് ആഴ്ച്കൾ പിന്നിടുന്നു. രണ്ട് കൗണ്ടറുകളിലായി നാല് മെഷീനുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. ദിവസേന നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന സ്ഥലത്ത് പ്രവർത്തന രഹിതമായ എടിഎം വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പണമിടപാടുകൾക്കായി കൗണ്ടറിനെ സമീപിക്കുന്ന തോട്ടം തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൗണ്ടറിലെത്തുന്ന പലരും രോഷത്തോടെയാണ് മടങ്ങാറ്. മെഷീനുകൾ പണിമുടക്കിയതോടെ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്കിന്റെ മൂന്നാർ ശാഖ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.
ദിവസേന നൂറ് കണക്കിന് സഞ്ചാരികൾ പ്രവർത്തന രഹിതമായ ഈ എ ടി എം കൗണ്ടറിൽ കയറിയ ശേഷം പണം ലഭിക്കാതെ മടങ്ങുന്നു. പണമിടപാടുകൾക്കായി കൗണ്ടറിനെ സമീപിക്കുന്ന തോട്ടം തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൗണ്ടറിലെത്തുന്ന പലരും രോഷത്തോടെയാണ് മടങ്ങാറ്
ബൈറ്റ്
ജിനോ
വിനോദ സഞ്ചാരിConclusion:മെഷ്യനുകൾ പണിമുടക്കിയതോടെ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചിട്ടും മാറ്റമുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. അടിയന്തിരമായി പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്കിന്റെ മൂന്നാർ ശാഖ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ചില യുവജന സംഘടനകളുടെ തീരുമാനം.
അഖിൽ വി ആർ
ദേവികുളം