ETV Bharat / state

മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു - ഈശ്വരി ഭവനിൽ അയ്യർ

കമ്പനിപ്പടി സ്വദേശിയായ ഈശ്വരി ഭവനിൽ അയ്യറാണ് മരിച്ചത്

തോട്ടം തൊഴിലാളി മരിച്ചു ഇടുക്കി വാർത്ത a plantation worker died idukki latest news ഈശ്വരി ഭവനിൽ അയ്യർ ayyar news
മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു
author img

By

Published : Dec 12, 2019, 4:56 PM IST

ഇടുക്കി: കട്ടപ്പന പുളിയൻമലയിൽ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു. കമ്പനിപ്പടി സ്വദേശിയായ ഈശ്വരി ഭവനിൽ അയ്യറാണ് (60) മരിച്ചത്. സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഏലച്ചെടികൾ നടുന്നതിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മരങ്ങൾ പിഴുത് മാറ്റുന്നതിനിടയിൽ സമീപത്ത് ജോലി ചെയ്തിരുന്ന അയ്യറുടെ ദേഹത്തേയ്ക്ക് മരം വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ വേൽമുരുകനും മറ്റുള്ളവരും ചേർന്ന് ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Intro:കട്ടപ്പന പുളിയൻമലയിൽ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു. കമ്പനിപ്പടി സ്വദേശിയായ ഈശ്വരി ഭവനിൽ അയ്യറാണ് (60) മരിച്ചത്.Body:

വി.ഒ

സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഏലച്ചെടികൾ നടുന്നതിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മരങ്ങൾ പിഴുത് മാറ്റുന്നതിനിടയിൽ സമീപത്ത് ജോലി ചെയ്തിരുന്ന അയ്യറുടെ ദേഹത്തേയ്ക്ക് മരം വീണത്. ഒപ്പമുണ്ടായിരുന്ന മകൻ വേൽമുരുകനും മറ്റുള്ളവരും ചേർന്ന് ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ETV BHARAT IDUKKIConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.