ETV Bharat / state

ഇടുക്കിയില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ

വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരും മാത്രമെ പാടുള്ളൂ.

144 in Idukki  144 in Idukki from Saturday  ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ  ഇടുക്കിയില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ  ഇടുക്കിയില്‍ നിരോധനാജ്ഞ  എച്ച് ദിനേശൻ
ഇടുക്കിയില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ
author img

By

Published : Oct 2, 2020, 9:45 PM IST

ഇടുക്കി: ജില്ലയിൽ ഒക്ടോബര്‍ മൂന്നു മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസകാലത്തേക്കാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശൻ ഉത്തവിട്ടു. ജില്ലയില്‍ എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്‍റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.

വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരും മാത്രമെ പാടുള്ളൂ. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്‍റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്‍റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.