ETV Bharat / state

കൊട്ടിയൂർ പീഡനം: വിധി നിയമത്തോടുള്ള വിശ്വാസ്യത വർധിപ്പിച്ചെന്ന് വിഎസ് - വികാരി

പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കൊട്ടിയൂർ പീഡന കേസിൽ വൈദികൻ ഫാ.റോബിൻ വടക്കാഞ്ചേരിക്ക് വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഫയൽ ചിത്രം
author img

By

Published : Feb 16, 2019, 8:18 PM IST

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചത് നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായതാണെന്ന് വിഎസ് അച്യുതാനന്ദന്‍.

ഇരയും സാക്ഷികളും കൂറുമാറുകയും സാംസ്കാരിക ബോധത്തെത്തന്നെ അപഹസിക്കുംവിധം കേസിന്‍റെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തിട്ടും, ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളായാലും മത നേതാക്കളായാലും അധികാരത്തിന്‍റെയും സ്വാധീനത്തിന്‍റെയും പണത്തിന്‍റെയും പിന്‍ബലം കൊണ്ട് മാത്രം നിയമ വ്യവസ്ഥയെ മറികടക്കാനാവില്ല എന്ന ബോദ്ധ്യം ജനങ്ങളിലുണ്ടാക്കാന്‍ ഇത്തരം വിധിപ്രസ്താവങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചത് നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായതാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇരയും സാക്ഷികളും കൂറുമാറുകയും സാംസ്കാരിക ബോധത്തെത്തന്നെ അപഹസിക്കുംവിധം കേസിന്‍റെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തിട്ടും, ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

രാഷ്ട്രീയ നേതാക്കളായാലും മത നേതാക്കളായാലും

അധികാരത്തിന്‍റെയും സ്വാധീനത്തിന്‍റെയും പണത്തിന്‍റെയും പിന്‍ബലംകൊണ്ട് മാത്രം നിയമ വ്യവസ്ഥയെ മറികടക്കാനാവില്ല എന്ന ബോദ്ധ്യം ജനങ്ങളിലുണ്ടാക്കാന്‍ ഇത്തരം വിധിപ്രസ്താവങ്ങള്‍ സഹായിക്കും.  വിഎസ് പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.