ETV Bharat / state

രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള - രമേശ് ചെന്നിത്തല

ബിജെപി നേതാക്കള്‍ എവിടെവച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

ഫയൽ ചിത്രം
author img

By

Published : Feb 8, 2019, 5:29 PM IST

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും രഹസ്യധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള. സിപിഎം വിഷം ചീറ്റിവരുന്ന മൂര്‍ഖന്‍ പാമ്പാണെന്നും കോണ്‍ഗ്രസ് കാലിനടിയില്‍ ഒളിച്ചുനില്‍ക്കുന്ന മൂര്‍ഖനാണെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു. എവിടെ വച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. പരാജയ ഭീതിമൂലമാണ് കോണ്‍ഗ്രസ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസത്തിനായി യാതൊരുവിധ പ്രവര്‍ത്തനവും നടത്താത്ത സംസ്ഥാനത്തെ ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. പ്രവര്‍ത്തകരില്ലാത്തതുകൊണ്ട് യൂത്ത് കോണ്‍ഗ്രസിനും യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞില്ല. അതെല്ലാം മറച്ചുവച്ചാണ് കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Intro:Body:

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും രഹസ്യധാരണയുണ്ടാക്കിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള. സിപിഎം വിഷം ചീറ്റിവരുന്ന മൂര്‍ഖന്‍പാമ്പാണെന്നും അതേസമയം കോണ്‍ഗ്രസ് കാലിനടിയില്‍ ഒളിച്ചുനില്‍ക്കുന്ന മൂര്‍ഖനാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.  എവിടെ വച്ച് സിപിഎമ്മുമായിചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. പരാജയഭീതിമൂലമാണ് കോണ്‍ഗ്രസ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസത്തിനായി യാതൊരുവിധ പ്രവര്‍ത്തനവും നടത്താത്ത സംസ്ഥാനത്തെ ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരില്ലാത്തതുകൊണ്ട് യൂത്ത് കോണ്‍ഗ്രസിനും യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞില്ല. അതെല്ലാം മറച്ചുവച്ചാണ് കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.