ETV Bharat / state

ശബരിമല യുവതീപ്രവേശനം : പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി - ശബരിമല

ഹർജി സമർപ്പിച്ച 65 പേരിൽ ഏതാനും പേർക്ക് മാത്രമാണ് വാദമുഖങ്ങള്‍ അവതരിപ്പിക്കാനായത്

സുപ്രീം കോടതി
author img

By

Published : Feb 6, 2019, 5:40 PM IST

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി. ഹർജി സമർപ്പിച്ചവരിൽ ഏതാനും പേർക്ക് മാത്രമാണ് വാദമുഖങ്ങള്‍ അവതരിപ്പിക്കാനായത്. ശേഷിക്കുന്നവരുടെ വാദങ്ങള്‍ ഏഴു ദിവസത്തിനകം കോടതിയിൽ എഴുതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

രാവിലെ 10 മണിയോടെ ആരംഭിച്ച വാദം കേള്‍ക്കൽ മൂന്ന് മണിക്കൂർ നീണ്ടു. എൻഎസ്എസിന് വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുളള ബന്ധം വിലയിരുത്തിയാൽ കോടതി വിധിയില്‍ തെറ്റുണ്ടെന്ന് മനസിലാക്കാമെന്ന് അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി. ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു.

ഉച്ചക്ക് ശേഷമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. ആചാരത്തിന്‍റെ കാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നേരത്തേതിൽ നിന്നും വ്യത്യസ്ഥമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡും സ്വീകരിച്ചത്. ശബരിമലയിൽ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കാനാകില്ലെന്ന് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. നിലപാട് മാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ കേട്ടത്. 65 പുനഃപരിശോധനാ ഹർജികളാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്.

Intro:Body:

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വാദം ആരംഭിച്ചത്. മൂന്നുമണിയോടെ വാദം പൂര്‍ത്തിയായി.

അറുപത്തഞ്ചു ഹര്‍ജികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ എത്തിയത്. ഇവയില്‍ പ്രധാനപ്പെട്ടവയില്‍ ബുധനാഴ്ച കോടതി വാദം കേട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. ആചാരകാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. 

എന്‍ എസ് എസിനു വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു.

ഇടയ്ക്ക് വാദവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കേസ് ഫയല്‍ എടുത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മേശയിലടിച്ചു. അഭിഭാഷകരെ ശാന്തരാക്കാനുള്ള ശ്രമമായിരുന്നു അത്.

ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം മറ്റ് അപേക്ഷകളും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്‌. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.