ETV Bharat / state

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും - യുവതീ പ്രവേശന

ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കനത്ത സുരക്ഷ.

sabarimala
author img

By

Published : Feb 11, 2019, 8:27 PM IST

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

13ന് രാവിലെ 5ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. 17 ന് രാത്രി 10ന് നട അടയ്ക്കും. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരോ എസ്പിമാർക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നത്.

sabarimala
സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച്. മഞ്ജുനാഥിനും നിലക്കലിൽ പി കെ മധുവിനുമാണ് ചുമതല . മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരെയും നാളെ രാവിലെ 10 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്ക് പോകാൻ അനുവദിക്കുവെന്നും മുന്നറിയിപ്പുണ്ട്.
undefined

Intro:കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നടതുറക്കുന്നത്.

Body:13ന് രാവിലെ 5ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിൽ 3sp മാർക്കാണ് സുരക്ഷാചുമതല. സന്നിധാനത്ത് വി അജിത്തിനും പന്പയിൽ h.മഞ്ജുനാഥinum nilakkalil pk madhuvinumanu ചുമതല ചുമതല നൽകിയിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെ എല്ലാവരെയും നാളെ രാവിലെ 10 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. 17ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.