കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. തിരുവനന്തപുരം ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. നാല് മാസത്തെ കാലാവധിയാണ് ദിനേശിനുള്ളത്. കെഎസ്ആര്‍ടിസി തനിക്ക് പുതിയ മേഖലയാണെന്നായിരുന്നു എം.പി ദിനേശിന്‍റെ പ്രതികരണം.
മാധ്യമങ്ങളിലൂടെയുള്ള അറിവുമാത്രമാണുള്ളത്. അതിനാല്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പഠിച്ചതിന് ശേഷമേ പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ആരോടും എതിര്‍പ്പോ വിരോധമോ ഇല്ല. എല്ലാവരെയും സഹകരിപ്പിച്ച്, എല്ലാവരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.