ETV Bharat / state

നെടുമ്പാശേരിയില്‍ അരക്കിലോ സ്വര്‍ണം പിടികൂടി. - നെടുമ്പാശ്ശേരി

544 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

പ്രതീകാത്മക ചിത്രം
author img

By

Published : Feb 27, 2019, 9:11 PM IST

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 544 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. 17 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ 1.30 ഓടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ പാലക്കാട് പുത്തന്‍ റോഡ്‌ സ്വദേശി സുധീര്‍ ആണ് പിടിയിലായത്. 544 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകളാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച്കടത്താന്‍ ശ്രമിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 544 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 17 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ 1.30 ഓടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ പാലക്കാട് പുത്തന്‍ റോഡ്‌ സ്വദേശി സുധീര്‍  ആണ് പിടിയിലായത്.544 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകളാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.