രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം നല്‍കുമെന്ന ഇടക്കാല ബജറ്റ് പ്രഖ്യാപനം ഈ മാസം മുതല്‍ നിലവില്‍ വരും. രണ്ട് ഹെക്ടറില്‍ താഴെ ഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്കായിരിക്കും കിസാന്‍ സമ്മാന്‍ നിധിയുടെ ഫലം ലഭിക്കുക.
മൂന്ന് ഗഡുക്കളായി ആണ് തുക നല്‍കുക. ആദ്യ ഗഡുവായ രണ്ടായിരം രൂപ ഈ മാസം തന്നെ വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃഷിഭവന്‍ വഴി അപേക്ഷ നല്‍കാം. ഈ മാസം 20 വരെയുള്ള അപേക്ഷകള്‍ മാത്രമെ സ്വീകരിക്കുകയുള്ളൂ. അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍, വില്ലേജില്‍ നികുതി അടച്ച രസീതിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.