ETV Bharat / state

Youths Arrested With Ganja In Aluva ആലുവയിൽ കഞ്ചാവ് വേട്ട; മൂന്നരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ - Youths Arrested With Ganja In Aluva

Cannabis hunting in Ernakulam : ഒഡിഷയിൽ നിന്ന് കഞ്ചാവ് തീവണ്ടി മാർഗമാണ് പ്രതികൾ ആലുവയിലെത്തിച്ചത്. മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്ക് വിൽപ്പന നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.

കഞ്ചാവ്  എറണാകുളത്ത് കഞ്ചാവ്  കഞ്ചാവുമായി യുവാക്കൾ പിടിയിൽ  District Anti Narcotics Special Action Force  ജില്ല പൊലീസ് മേധാവി വിവേക് കുമാർ  എറണാകുളത്ത് കഞ്ചാവ് വേട്ട  Ganjavu  Cannabis  Cannabis hunting in Ernakulam  Youths Arrested With Ganja In Aluva  ആലുവയിൽ കഞ്ചാവ് വേട്ട
Four youths arrested with ganja in Aluva
author img

By ETV Bharat Kerala Team

Published : Sep 9, 2023, 6:19 PM IST

എറണാകുളം : കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പൊലീസ് പിടിയിൽ (Youths Arrested With Ganja In Aluva). ശ്രീമൂല നഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്‌ട് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, ആലുവ പൊലീസും (Aluva Police) ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്നും മൂന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് കഞ്ചാവ് തീവണ്ടി മാർഗമാണ് ഇവർ ആലുവയിലെത്തിച്ചത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിൽപ്പന നടത്താൻ ലക്ഷ്യമിട്ടത്. വിദ്യാർഥികൾക്കും, യുവാക്കൾക്കും കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് കച്ചവടം നടത്തി വന്നിരുന്നത്. പിടിയിലായ പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരും വിൽപ്പനക്കാരുമാണ്.

എംഡിഎംഎയുമായി പിടിയിൽ : കഴിഞ്ഞ ദിവസം കൃഷ്‌ണഗിരിയിൽ നിന്നും കാറിൽ കടത്തിയ 150 ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പെരുമ്പാവൂർ ചേലാമറ്റം ചിറക്കൽ വീട്ടിൽ ജോൺ ജോയി (22), കുറുമശേരിയിൽ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്. കൃഷ്‌ണഗിരിയിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ കൊണ്ടുവന്നത്. വിദ്യാർഥികൾക്കും, യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ട്. കാറിൽ പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു എംഡിഎംഎ കടത്തിയത്. ഇവ കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി പി.പി ഷംസ്, ഇൻസ്പെക്‌ടർ എം.എം മഞ്ജു ദാസ്, എസ് ഐ എസ് എസ്ശ്രീ ലാൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

കഞ്ചാവ് കൃഷി, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ : ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കഞ്ചാവ് കൃഷി നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടിയിരുന്നു. ജാർഖണ്ഡ് ലാൽമാട്ടിയ സ്വദേശി മാസ്‌റ്റർ കിസ്‌കുവാണ് അറസ്‌റ്റിലായത്.

ഇടുക്കി എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് (Idukki excise intelligence bureau) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഇരട്ടയാർ നത്തുകല്ലില്‍ വീടിനോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലാണ് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കുറുമണ്ണിൽ സാലുവെന്ന തോമസ് വർഗീസിന്‍റെ പുരയിടത്തിലായിരുന്നു ചെടികൾ വളര്‍ത്തിയത്.

തോമസ് വര്‍ഗീസിന്‍റെ പുരയിടത്തിലാണ് പ്രതി കിസ്‌കു ജോലി ചെയ്‌ത് വന്നിരുന്നത്. അതേസമയം തോമസാണ് കഞ്ചാവ് തൈകൾ നൽകി പുരയിടത്തിൽ നട്ടുപരിപാലിക്കാൻ നിർദേശിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഒളിവിൽ പോയ തോമസിനായി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 52 മുതൽ 102 സെന്‍റീമീറ്റർ വരെ ഉയരമുള്ള കഞ്ചാവ് ചെടികൾക്ക് ഒന്നരമാസത്തിലേറെ വളർച്ചയുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.