എറണാകുളം: കൊച്ചി നഗരത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൂര്‍ ബസ് സ്റ്റാന്‍റിന് സമീപമാണ് സംഭവം. അമ്പലമേട് സ്വദേശി അഖിലിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആഷിഖ് എന്ന യുവാവാണ് അഖിലിനെ ആക്രമിച്ചെതെന്ന് വ്യക്തമായി. ആഷിഖിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
Also Read: സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട്
യുവാക്കള്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടെ ഒരാള്‍ മറ്റൊരാളെ കുത്തുകയുമായിരുന്നു. ആക്രമണം നടത്തിയ യുവാവ് കത്തിയുമായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.