ETV Bharat / state

പിടിമുറുക്കി ക്രഷര്‍ മാഫിയ; കെട്ടിട നിര്‍മാണം പ്രതിസന്ധിയില്‍

മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമാണ ജോലികൾ കരാറുകാർക്കും തൊഴിലാളികൾക്കും പുനരാരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്

ക്രഷര്‍ മാഫിയ  കെട്ടിടനിര്‍മാണം  crusher mafia  workers union  എം.സാന്‍റ്  മെറ്റൽ  വർക്കേഴ്‌സ് യൂണിയന്‍
പിടിമുറുക്കി ക്രഷര്‍ മാഫിയ; കെട്ടിടനിര്‍മാണം പ്രതിസന്ധിയില്‍
author img

By

Published : May 2, 2020, 11:52 AM IST

എറണാകുളം: ലോക്ക് ഡൗണിന് ഇളവ് നൽകി നിർമാണ മേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കെട്ടിട നിര്‍മാണത്തിനാവശ്യമായ എം.സാന്‍റ്, മെറ്റൽ എന്നിവയ്‌ക്ക് ഇരട്ടി വിലയാണ് ഈടാക്കുന്നത് . ഇതുമൂലം മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമാണ ജോലികൾ കരാറുകാർക്കും തൊഴിലാളികൾക്കും പുനരാരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

പിടിമുറുക്കി ക്രഷര്‍ മാഫിയ; കെട്ടിടനിര്‍മാണം പ്രതിസന്ധിയില്‍

കൊവിഡിന് മുമ്പ് കരിങ്കല്ലിന്‍റെ ദൗർലഭ്യം ചൂണ്ടിക്കാട്ടി ക്രഷർ മാഫിയ 35 രൂപയായിരുന്ന എം.സാന്‍റിന് വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 64 രൂപ വരെയാണ് എം.സാന്‍റിന് ഈടാക്കുന്നത്. ക്രഷർ മാഫിയയുടെ കരിഞ്ചന്ത നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ജില്ലാ കലക്‌ടർ ഇടപെട്ട് ഏക വില സംവിധാനം കൊണ്ടുവരണമെന്നാണ് വർക്കേഴ്‌സ് യൂണിയന്‍റെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.