ETV Bharat / state

Ernakulam | ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു - Aluva Ernakulam

കുടുംബ വഴക്കിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവിന് മുന്നില്‍ വച്ചാണ് തീകൊളുത്തിയത്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  ചികിത്സയിലായിരുന്ന യുവതി മരിച്ചു  പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി  യുവതി മരിച്ചു  ആത്മഹത്യ  ആത്മഹത്യ ശ്രമം  ആത്മഹത്യക്ക് ശ്രമിച്ച് യുവതി  kerala news updates  latest new in kerala  Woman died of burns in Aluva Ernakulam  Aluva Ernakulam  ആലുവ പൊലീസ്
ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
author img

By

Published : Jul 22, 2023, 2:40 PM IST

എറണാകുളം: ആലുവയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഭർത്താവായ അലക്‌സിന്‍റെ കണ്‍മുന്നിൽ വച്ച് ശരണ്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായ പൊള്ളലേറ്റ ശരണ്യയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (ജൂലൈ 22) രാവിലെ 8.30നായിരുന്നു മരണം. ശരണ്യ അഞ്ച് മാസം ഗർഭിണിയായിരുന്നു.

ഇവർ ആലങ്ങാട് എഴുവിച്ചിറയിലെ ജയചന്ദ്രൻ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. ശരണ്യയും ഭർത്താവും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. കുടുംബ വഴക്കിനെ തുടർന്നാണ് ശരണ്യ സ്വയം തീ കൊളുത്തിയതെന്നാണ് വിവരം.

സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റും. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.