ETV Bharat / state

വടക്കഞ്ചേരിക്ക് സമാനമായ അപകടം ; എറണാകുളത്ത് കെഎസ്ആർടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവതി മരിച്ചു - അങ്കമാലി

അങ്കമാലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം. മലപ്പുറം ചെമ്മാട് സ്വദേശിനി സെലീന ഷാഫിയാണ് മരിച്ചത്

Bus accident Ernakulam  Woman dies after tourist bus crashes  KSRTC  Bus accident  accident  വടക്കഞ്ചേരിക്ക് സമാനമായ അപകടം എറണാകുളത്തും  വടക്കഞ്ചേരിക്ക് സമാനമായ അപകടം  അപകടം  കെഎസ്ആർടിസി  കെഎസ്‌ആര്‍ടിസി ബസ്  അങ്കമാലി  മലപ്പുറം ചെമ്മാട് സ്വദേശിനി
വടക്കഞ്ചേരിക്ക് സമാനമായ അപകടം എറണാകുളത്തും; കെഎസ്ആർടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവതി മരിച്ചു
author img

By

Published : Oct 16, 2022, 1:57 PM IST

എറണാകുളം : കെഎസ്ആർടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വീണ്ടും അപകടം. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിനി അരീയ്ക്കൽ വീട്ടിൽ സെലീന ഷാഫി(38) ആണ് മരിച്ചത്.

അങ്കമാലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ന് (ഒക്‌ടോബര്‍ 16) രാവിലെ 5.45 ഓടെയായിരുന്നു അപകടം. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസിന്‍റെ പിന്നില്‍ അമിത വേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരിയായ സെലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും കൊച്ചിയിലെത്തിയ സെലീന വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വടക്കഞ്ചേരിയിൽ കെഎസ്ആർടിസിക്ക് പിന്നിൽ സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിച്ച് ഒമ്പത് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് അപകടം ആവർത്തിച്ചത്. അന്ന് മരിച്ചവരിൽ മൂന്ന് പേർ കെഎസ്ആർടിസി ബസ് യാത്രക്കാരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.