ETV Bharat / state

'ചാന്‍സലര്‍ സ്ഥാനം ഒഴിയില്ല': നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണറാണ് സര്‍വകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. ആ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

Kerala Governor Arif Mohammed Khan  will not resign from Chancellor post says Governor  Governor as chancellor of universities  ചാന്‍സലര്‍ സ്ഥാനം ഒഴിയില്ല  ഗവര്‍ണര്‍  സര്‍വകലാശാലകളുടെ ചാൻസലർ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഹരി എസ് കര്‍ത്ത
'ചാന്‍സലര്‍ സ്ഥാനം ഒഴിയില്ല': നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍
author img

By

Published : Nov 21, 2022, 11:18 AM IST

എറണാകുളം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണറാണ് സര്‍വകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. കേരള പിറവി മുതൽ സംസ്ഥാനത്തെ സർവകലാശാലയുടെ ചാൻസലർ ഗവർണർ ആണെന്നും സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ അധികാരി പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍വകലാശാലകളിലെ സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും യോഗ്യരല്ലാത്തവരെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുനദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സര്‍വകലാശാല താത്‌കാലിക വിസിയെ തടയുന്നത് കുറ്റകരമാണ്.

ഈ കാര്യം പരിശോധിക്കും. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. സർക്കാർ സർവകലശാലയിലും കോർപറേഷനിലും കേഡർമാരെ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. യൂണിവേഴ്‌സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്ന് അനധികൃത നിയമനം നടത്തുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.