എറണാകുളം: കടവന്ത്രയില്‍ ഭര്‍ത്താവിനെ ഭാര്യയും മകളും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊന്നു. തമിഴ്‌നാട് സ്വദേശിയായ ശങ്കര്‍ (45) നെയാണ് ഭാര്യ സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്‌തു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്‍റെ ശല്യം സഹിക്കാനാവാതെയാണ് ശങ്കറിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ സെല്‍വി പൊലീസിന് മൊഴി നല്‍കി. പ്രതികളെ എറണാകുളം ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഞായറാഴ്‌ചയാണ് ഭാര്യയും മകളും ചേര്‍ന്ന് ശങ്കറിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നായിരുന്നു ഇവര്‍ ഡോക്‌ടറിനോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് കണ്ടെത്തിയതോടെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ എടുത്ത് ഇരുവരെയും ചോദ്യം ചെയ്‌തതിലൂടെ പ്രതികള്‍ കുറ്റം സമ്മതിച്ചു.
Also Read: നവജാത ശിശുവിനെ ഭിത്തിയില്‍ അടിച്ച് കൊന്നു; മാതാവ് അറസ്റ്റില്‍
തമിഴ്‌നാട് കൂനൂര്‍ സ്വദേശികളായ കുടുംബം പത്ത് വര്‍ഷം മുന്‍പാണ് കല്‍പ്പണി ജോലികള്‍ക്കായി കൊച്ചിയിലെത്തിയത്. കടവന്ത്രയില്‍ വാടകയ്‌ക്ക് താമസിച്ച് വരുകയായിരുന്നു കുടുംബം.