ETV Bharat / state

പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണം: വർഗീസ് കണ്ണംമ്പള്ളി - Palarivattom Bridge News

മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ഉദ്ഘാടനം നടത്താനാണ് ധൃതിപിടിച്ച് പാലത്തിന് മുകളില്‍ ടാറിങ് നടത്തിയതെന്നും കേരള ഗവൺമെന്‍റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണംമ്പള്ളി

പാലാരിവട്ടം പാലം വാർത്ത  വർഗീസ് കണ്ണംമ്പള്ളി വാർത്ത  Palarivattom Bridge News  Varghese Kananampally News
വർഗീസ് കണ്ണംമ്പള്ളി
author img

By

Published : Jan 18, 2020, 9:18 PM IST

കൊച്ചി: ഹൈക്കോടതി നിർദേശപ്രകാരം പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്താന്‍ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള ഗവൺമെന്‍റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണംമ്പള്ളി. നിർമാണ മേഖലയിലെ വിവിധ സംഘടനകൾ സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച ജനകീയ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലം അപകടാവസ്ഥയിലാണോയെന്ന് അറിയാന്‍ കഴിയുക ഭാര പരിശോധനയിലൂടെയാണെന്ന് കേരള ഗവൺമെന്‍റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണംമ്പള്ളി

പാലാരിവട്ടം പാലം സംബന്ധിച്ച വസ്‌തുതകൾ ചർച്ച ചെയ്യാനായിരുന്നു സെമിനാർ. പാലം അപകടാവസ്ഥയിലാണെങ്കില്‍ പൊളിച്ച് നീക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത് തീരുമാനിക്കേണ്ടത് ഭാരപരിശോധന നടത്തിയാണ്. ഇതിനകം ഭാര പരിശോധ നടത്തി റിപ്പോർട്ട് കോടതിയിൽ കൊടുക്കാൻ കഴിയുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ പുനഃപരിശേധന ഹർജി നൽകുകയായിരുന്നു. ധൃതിപിടിച്ചുള്ള നിർമാണ പ്രവർത്തികളാണ് പാലത്തിന് മുകളിലെ ടാറിങ് ഇളകി പോകാന്‍ കാരണം. മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ഉദ്ഘാടനം നടത്താനാണ് ഇത്തരത്തിൽ ടാറിങ് നടത്തിയത്. എഞ്ചിനീയറിങ് രംഗത്തെ അവസാന വാക്ക് ഇ. ശ്രീധരനാണന്ന് പറയുന്നതിൽ അർഥമില്ല. സ്ട്രക്ച്ചറൽ എഞ്ചിനിയേഴ്‌സ് ആണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്. ഇ. ശ്രീധരന് സമൂഹം നൽകുന്ന ബഹുമാനം അദ്ദേഹം മുതലെടുക്കുകയാണ്. പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം കണ്ടുപിടിച്ചത് കരാറുകാരാണ്. കാരാറുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വർഗീസ് കണ്ണംമ്പള്ളി ആരോപിച്ചു.

Intro:Body:പാലാരിവട്ടം പാലം സർക്കാറിനെതിരെ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഹൈക്കോടതി നിർദേശപ്രകാരം ലോഡ് ട്ടെസ്റ്റ് നടത്താൻ സർക്കാർ തയ്യാറാകണം. അപകടകരമാണെങ്കിൽ പൊളിച്ചു നീക്കണം എന്നാൽ അത് തീരുമാനിക്കേണ്ടത് ലോഡ് ടെസ്റ്റ് നടത്തിയാണെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് കണ്ണംമ്പള്ളി ഇ ടി.വി. ഭാരതി നോട് പറഞ്ഞു. ഇതിനകം ഭാര പരിശോധ നടത്തി റിപ്പോർട്ട് കോടതിയിൽ കൊടുക്കാൻ കഴിയുമായിരുന്നു. പക്ഷെ അതിനെ തയ്യാറാവാതെ പുന പരിശേധന ഹർജി നൽകുകയായിരുന്നു. പാലത്തിന്റെ ഭാര പരിശോധനയ്ക്ക് എല്ലായിടത്തും സ്വീകരിക്കുന്ന രീതി ഭാര പരിശോധനയാണ്.
ടാർ ഇളകി പോയതിന് കാരണം ധൃതി പിടിച്ച് ടാറിംഗ് നടത്തിയതാണ്.
മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ഉദ്ഘാടനം നടത്താനാണ് ഇത്തരത്തിൽ ടാറിംഗ് നടത്തിയത്. എഞ്ചിനീയറിംഗ് രംഗത്തെ അവസാന വാക്ക് ഈ ശ്രീധരനാണന്ന് പറയുന്നതിൽ അർത്ഥമില്ല . സ്ട്രക്ച്ചറൽ എഞ്ചിനിയേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയേണ്ടത്. ഇ ശ്രീധരന് സമൂഹം നൽകുന്ന ബഹുമാനം അദ്ദേഹം മുതലെടുക്കുകയാണെന്നും വർഗ്ഗീസ് കണ്ണംമ്പള്ളി ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം കണ്ടുപിടിച്ചത് കരാറുകരാണ്. കാരാറുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം സംബന്ധിച്ച വസ്തുകൾ ചർച്ച ചെയ്യാൻ വിദഗ്ദരെ പങ്കെടുപ്പിച്ച് നിർമ്മാണ മേഖലയിലെ വിവിധ സംഘടനകൾ സംയുക്തമായി കൊച്ചിയിൽ ജനകീയ സെമിനാറും സംഘടിപ്പിച്ചു

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.