ETV Bharat / state

മനോഹരം...! എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെ ഈ ദൃശ്യം - ksrtc bus stand

കെ.എസ്‌.ആർ.ടി.സിയും സന്നദ്ധ സംഘടനയായ സ്‌റ്റാർട്ട് ഇന്ത്യയും ചേർന്നാണ് ബസ് സ്‌റ്റാന്‍ഡിലെ ഈ ചുമർചിത്രങ്ങൾ തീർത്തിരിക്കുന്നത്.

കെ.എസ്‌.ആർ.ടി.സി ബസ് സ്‌റ്റാൻഡ്  കെ.എസ്‌.ആർ.ടി.സി ബസ് സ്‌റ്റാൻഡ് കൊച്ചി  കൊച്ചി  കെ.എസ്‌.ആർ.ടി.സി  കെ.എസ്‌.ആർ.ടി.സി കൊച്ചി  കെ.എസ്‌.ആർ.ടി.സി ബസ് സ്‌റ്റാൻഡ് ചുമർചിത്രങ്ങൾ  സ്‌റ്റാർട്ട് ഇന്ത്യ  ചുമർചിത്രങ്ങൾ  Kochi KSRTC bus stand  Kochi KSRTC  wall paint kochi ksrtc bus stand  wall paint  kochi ksrtc bus stand  ksrtc bus stand  kochi ksrtc
കെ.എസ്‌.ആർ.ടി.സി ബസ് സ്‌റ്റാൻഡ് ചുമരിലെ ദൃശ്യവിരുന്ന്
author img

By

Published : Apr 22, 2021, 7:23 AM IST

Updated : Apr 22, 2021, 7:35 AM IST

എറണാകുളം: പൂപ്പൽ പിടിച്ച ചുമരുകളിൽ ചുമർചിത്രങ്ങൾ തീർത്ത് വളരെ മനോഹരമായ കാഴ്‌ചയൊരുക്കി തലയുയർത്തി നിൽക്കുകയാണ് എറണാകുളം കെ.എസ്‌.ആർ.ടി.സി ബസ് സ്‌റ്റാൻഡ്. പതിനഞ്ച് അടിയോളം ഉയരമുള്ള പൂപ്പൽ പിടിച്ച ചുമരുകളിൽ തീർത്തിരിക്കുന്ന രണ്ട് കൂറ്റൻ ചിത്രങ്ങളാണ് യാത്രക്കാർക്ക് ഈ മനോഹര കാഴ്‌ചയൊരുക്കുന്നത്.

കെ.എസ്‌.ആർ.ടി.സിയും സന്നദ്ധ സംഘടനയായ സ്‌റ്റാർട്ട് ഇന്ത്യയും ചേർന്നാണ് ബസ് സ്‌റ്റാന്‍ഡിലെ ഈ ചുമർചിത്രങ്ങൾ തീർത്തിരിക്കുന്നത്. വാഴക്കുലയും പച്ചക്കറികളും കൈകളിലേന്തി നിൽക്കുന്ന മലയാളി സ്‌ത്രീയുടെ പ്രതീകമായ വയോധികയുടെ ചിത്രമാണ് ഒന്ന്. ടീ ഷർട്ട് ധരിച്ച് ബാക്ക് ബാഗും കൈയില്‍ കടലാസ് തോണിയുമായി നിൽകുന്ന പുതു തലമുറയുടെ പ്രതിനിധിയായ യുവതിയുടെ ചിത്രമാണ് മറ്റൊന്ന്. മലകളും ജലാശയവും പവിഴപ്പുറ്റുകളും വിരിഞ്ഞു നിൽക്കുന്ന താമരയും ഒക്കെ ചേർന്ന പശ്ചാത്തലം ചുമർചിത്രങ്ങളെ കൂടുതൽ മനോഹരമാക്കി മാറ്റിയിരിക്കുകയും ചെയ്യുന്നു.

മനോഹരം...! എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെ ഈ ദൃശ്യം

കെ.എസ്.ആർ.ടിസി സ്‌റ്റാൻഡുകളെ കൂടുതൽ മനോഹരമാക്കുക എന്ന സിഎംഡി ബിജു പ്രഭാകറിന്‍റെ ആശയമാണ് കെ.എസ്.ആർ.ടിസി ചുമരുകളിലെ ഈ ദൃശ്യവിരുന്നിന് പിന്നിൽ. കെ.എസ്.ആർ.ടിസി സ്‌റ്റാൻഡിലെത്തുന്നവർ ഈ ചിത്രങ്ങൾ ആസ്വദിക്കുകയും സെൽഫിയെടുക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ഡെണേറ്റ് എ വാൾ പദ്ധതി പ്രകാരം കൂടിയാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. സംഘടനയുടെ പ്രോജക്‌ട് മാനേജർ അക്‌മൽ ചിത്രകാരനായ പ്രഗേഷ്, അഭിജിത് ആചാര്യ, സൂരജ് എന്നിവർ ചേർന്നാണ് ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. എമൽഷൻ ഉപയോഗിച്ച് നടത്തിയിരിക്കുന്ന ചിത്രരചനക്ക് ആവശ്യമായ പെയിന്‍റ്‌ നൽകി സഹായിച്ചിരിക്കുന്നത് ഏഷ്യൻ പെയിന്‍റ്‌സ് ആണ്.

Last Updated : Apr 22, 2021, 7:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.