ETV Bharat / state

വൈപ്പിൻ കൊലപാതകം; രണ്ട് പേർ കൂടി പൊലീസ് പിടിയിൽ

ചെറായി സ്വദേശികളായ ശരത്ത്, ജിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വെപ്പിൻ കൊലപാതകം  വെപ്പിൻ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ  വെപ്പിൻ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി  Vypin murder case  Vypin murder case updation  Vypin murder case; two people arrested  Vypin murder case updation
വൈപ്പിൻ കൊലപാതകം; രണ്ട് പേർ കൂടി പൊലീസ് പിടിയിൽ
author img

By

Published : Sep 23, 2020, 10:53 AM IST

Updated : Sep 23, 2020, 12:24 PM IST

എറണാകുളം: വൈപ്പിൻ കുഴുപ്പിള്ളിയിൽ 25കാരനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ചെറായി സ്വദേശികളായ ശരത്, ജിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ അമ്പാടിയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ നാലാമന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട പ്രണവിനെ മുൻപരിചയമുള്ള പ്രതികൾ വിളിച്ചുവരുത്തി ആസൂത്രിതമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതികളിലൊരാളായ ശരത്തിന്‍റെ കാമുകിയുമായി പ്രണവിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക. വൈപ്പിൻപള്ളത്താം കളങ്ങര ബീച്ചിനു സമീപം നടുറോഡിലാണ് മർദനമേറ്റ് മരിച്ച നിലയിൽ ഇന്നലെ പുലർച്ചെ പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായ പരുക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലരയോടെ വന്ന മത്സ്യതൊഴിലാളികളായിരുന്നു മൃതദേഹം ആദ്യം കണ്ടത്.

Last Updated : Sep 23, 2020, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.