വ്യാജരേഖ ചമച്ച് സുഹൃത്തിന്‍റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയിൽ
സുഹൃത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയത്
വ്യാജരേഖ ചമച്ച് സുഹൃത്തിന്‍റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയിൽ
വ്യാജരേഖ ചമച്ച് സുഹൃത്തിന്റെ ലക്ഷങ്ങൾ തട്ടിയെടുത്ത കൊല്ലം സ്വദേശിയെ കോതമംഗലം പോലീസ് പിടികൂടി.
കൊല്ലം, ഓച്ചിറ സ്വദേശി റിജു ഇബ്രാഹിം (37) ആണ് വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതിന് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോതമംഗലം സ്വദേശി ബിനീഷിന്റെ തിരിച്ചറിയൽ കാർഡും ചെക്കും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ നിന്ന് 32 ലക്ഷം രൂപയുടെ കാർ വായ്പ തരപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ലോണിന്റെ മാസത്തവണ മുടങ്ങിയപ്പോൾ ബാങ്കിൽ നിന്ന് ബിനീഷിന് നോട്ടീസ് ലഭിച്ചപ്പോഴാണ് റിജു വിന്റെ വഞ്ചന തിരിച്ചറിഞ്ഞത്.
കഴിഞ്ഞ നവംബറിൽ ഇതുസംബന്ധിച്ച് ബിനീഷ് കോതമംഗലം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടയിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പ്രതി ഗൾഫിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കോതമംഗലം പോലീസ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബാങ്കിലെ രണ്ട് ജീവനക്കാരേയും മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു പാലാരിവട്ടം, എറണാകുളം സെൻട്രൽ ,തൊടുപുഴ, ഓച്ചിറ ,കരുനാഗപ്പിള്ളി, ഏറ്റുമാനൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ബൈറ്റ് - T D സുനിൽ കുമാർ (ഇൻസ്പെക്ടർ, കോതമംഗലം)
Last Updated : Apr 2, 2019, 11:18 AM IST