ETV Bharat / state

വിഴിഞ്ഞം തുറമുഖ നിർമാണം: സർക്കാരിനെതിരായ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും - vizhinjam port construction adani group

മറുപടി വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ സർക്കാരിനെതിരെ കോടതീയലക്ഷ്യം ആരോപിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

വിഴിഞ്ഞം തുറമുഖ നിർമാണം  അദാനി ഗ്രൂപ്പ്  സർക്കാരിനെതിരെ കോടതീയലക്ഷ്യം  വിഴിഞ്ഞം തുറമുഖ നിർമാണം ഹൈക്കോടതി ഉത്തരവ്  വിഴിഞ്ഞം തുറമുഖ നിർമാണം പൊലീസ് സുരക്ഷ  vizhinjam port construction  adani group  vizhinjam port construction adani group  contempt of court petition against government
വിഴിഞ്ഞം തുറമുഖ നിർമാണം: സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും
author img

By

Published : Sep 15, 2022, 3:41 PM IST

എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയെന്നാണ് അദാനി ഗ്രൂപ്പ് ഹർജിയിൽ ആരോപിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് മതിയായ പൊലീസ് സുരക്ഷയൊരുക്കാൻ ഈ മാസം ഒന്നിന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് അദാനി ഗ്രൂപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നും കോടതി ഉത്തരവുണ്ടായിട്ടും രണ്ടാം തീയതി മുതൽ പ്രതിഷേധക്കാർ നിയമലംഘനങ്ങൾ നടത്തിയെന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് ആരോപിക്കുന്നു. ജസ്റ്റിസ് അനു ശിവരാമൻ ആണ് ചൊവ്വാഴ്‌ച ഹർജി പരിഗണിക്കുന്നത്.

പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടാമെന്നായിരുന്നു ഹൈക്കോടതിയുടെ മുൻ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പദ്ധതി തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വരുന്ന 27ന് വാദം നടക്കാനിരിക്കെയാണ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് കോടതീയലക്ഷ്യ ഹർജി കൂടി സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.