ETV Bharat / state

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ ഊഷ്‌മള സ്വീകരണം

ജനുവരി രണ്ടിനു ഞായർ രാവിലെ ഉപരാഷ്ട്രപതി കൊച്ചിയിൽ തിരികെ എത്തും. 2, 3 തിയതികളിൽ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാലിന് രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

author img

By

Published : Dec 31, 2021, 1:32 PM IST

Updated : Dec 31, 2021, 4:33 PM IST

Venkaiah Naidu receives warm welcome Kochi  Indian Vice President in Kochi  വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ വന്‍ സ്വീകരണം  ഉപരാഷ്ട്രപതി കേരളത്തില്‍
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ വന്‍ സ്വീകരണം

എറണാകുളം: അഞ്ചു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം. ചെന്നൈയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ ഊഷ്‌മള സ്വീകരണം

ഉപരാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, കെ.ജെ മാക്സി എംഎൽഎ, റിയർ അഡ്മിഷൽ ആൻ്റണി ജോൺ, സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക്, അഡീഷണർ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ് ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

Also Read: പടി ചവിട്ടുമ്പോള്‍ പശ്ചാത്തല സംഗീതം ; മ്യൂസിക്കല്‍ ഗോവണിയുമായി കൊച്ചി മെട്രോ

ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മറ്റൊരു വിമാനത്തിൽ ലക്ഷദ്വീപിലേക്കു പോയ ഉപരാഷ്ട്രപതിക്കു യാത്രയയപ്പും നൽകി. ജനുവരി രണ്ടിനു ഞായർ രാവിലെ ഉപരാഷ്ട്രപതി കൊച്ചിയിൽ തിരികെ എത്തും.

2, 3 തിയതികളിൽ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാലിന് രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

Last Updated : Dec 31, 2021, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.