ETV Bharat / state

'മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്, തള്ളിത്താഴെയിട്ട് ചവിട്ടിക്കൂട്ടിയ ജയരാജനെതിരെയാണ് എടുക്കേണ്ടത് : വി.ഡി സതീശൻ

author img

By

Published : Jun 14, 2022, 2:04 PM IST

'വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ചത് ഭീകരപ്രവർത്തനമല്ല. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം ഒരു പോലെയാണ്. സമരവുമായി മുന്നോട്ട് പോകും'

vd satheeshan against pinarayi vijayan  vd satheeshan against ep jayarajan  attack against pinarayi vijayan on plane  പിണറായി വിജയൻ വിമാനത്തിൽ അക്രമം ന്യായീകരിച്ച് വിഡി സതീശൻ  പിണറായി വിജയൻ പ്രതിഷേധം  ഇപി ജയരാജൻ വിഡി സതീശൻ
രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമത്തിന് കേസ്, കേസെടുക്കേണ്ടത് ഇ.പി ജയരാജനെതിരെ; ന്യായീകരിച്ച് വിഡി സതീശൻ

എറണാകുളം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധം, പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അവരെ തള്ളി താഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ.പി ജയരാജനെതിരെയാണ് കേസെടുക്കേണ്ടതെന്നും വി.ഡി സതീശൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ചത് ഭീകരപ്രവർത്തനമല്ല. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം ഒരു പോലെയാണ്. സമരവുമായി മുന്നോട്ട് പോകും. നേതൃത്വത്തിൻ്റെ അറിവോടെയല്ല പ്രവർത്തകർ വിമാനത്തിൽ കയറി പ്രതിഷേധിച്ചത്.

എന്നാൽ അവരെ തള്ളിപ്പറയാൻ തയാറല്ല.മുദ്രാവാക്യം വിളിച്ചത് തെറ്റാണെങ്കിൽ കേസെടുത്തോട്ടെ. കള്ളം പറഞ്ഞാണോ അവർ യാത്ര ചെയ്‌തതെന്നറിയില്ല. ടിക്കറ്റെടുക്കാതെയല്ല അവർ കയറിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്, തള്ളിത്താഴെയിട്ട് ചവിട്ടിക്കൂട്ടിയെ ജയരാജനെതിരെയാണ് എടുക്കേണ്ടത് : വി.ഡി സതീശൻ

വഴിയരികിൽ നിന്ന് കരിങ്കൊടി കാണിച്ചാൽ എങ്ങനെ അക്രമമാകും. കരിങ്കൊടി കാണിക്കാൻ വഴിയരികിൽ നിന്ന പ്രവർത്തകരെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിന്‍റെ ഡോർ തുറന്നുവച്ച് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് വധശ്രമത്തിന് കേസ് എടുക്കേണ്ടത്.

കരിങ്കൊടി കാണിക്കുന്നവരുടെ തല ലാത്തി ഉപയോഗിച്ച് അടിച്ച് പൊട്ടിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി കോൺഗ്രസ് ഓഫിസുകൾ സിപിഎം ഗുണ്ടകൾ ആക്രമിക്കുകയാണ്. ഓഫിസുകളെയും പ്രവർത്തകരെയും സംരക്ഷിക്കാനുള്ള സ്വയം പ്രതിരോധത്തിലേക്ക് പാര്‍ട്ടി നീങ്ങും. അത് എങ്ങനെ വേണമെന്ന് ചർച്ച ചെയ്‌ത് തീരുമാനിക്കും.

Also Read: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ

അതോടൊപ്പം നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. തന്നെയും കെപിസിസി പ്രസിഡന്‍റിനെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചവരാണ് വിമാനത്തിലെ പ്രതിഷേധത്തിനെതിരെ വലിയ വർത്തമാനം പറയുന്നത്.

വിമാനത്തില്‍ തോക്കിന്‍റെ ഉണ്ടയുമായി പോയവരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്. നേരത്തെ നിർമിച്ചുവെച്ച ബോംബുകളാണ് സിപിഎം ഇപ്പോൾ എടുത്ത് പ്രയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലുന്ന ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട പാർട്ടിയാണ് രണ്ട് മുദ്രാവാക്യം വിളിയുടെ പേരിൽ സമാധാനം സംസാരിക്കുന്നത്.

സമാധാനപരമായി പ്രതിഷേധം തുടരും, ഞങ്ങള്‍ ആക്രമണത്തിന് മുതിരില്ല. കോൺഗ്രസിന് തുടർച്ചയായി സമരം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുത്ത മാസ്‌ക് മാറ്റിച്ചിട്ടും, മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമ പ്രവർത്തകർക്ക് നാണമില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കെ റെയിൽ പദ്ധതിയിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങൾക്ക് ബിഗ് സല്യൂട്ട് നൽകുന്നു. കേന്ദ്രം അനുമതി നിഷേധിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.