ETV Bharat / state

കേരളീയത്തിന് പണപ്പിരിവ് നടത്തിയത് ഭീഷണിപ്പെടുത്തി, സ്‌പോണ്‍സര്‍ഷിപ്പിന്‍റെ മറവില്‍ നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കി : വിഡി സതീശൻ - Keraleeyam 2023

Sponsorships Of Keraleeyam :കേരളീയത്തിന്‍റെ പേരിൽ ജി എസ് ടി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ് നടത്തിയതെന്നും നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ്

VD Satheesan  Keraleeyam  Sponsorships Of Keraleeyam  VD Satheesan On Sponsorships Of Keraleeyam  VD Satheesan On Tax  കേരളീയം  നികുതി വെട്ടിപ്പ്  ജി എസ് ടി  വി ഡി സതീശൻ  കേരളീയം സ്‌പോണ്‍സര്‍ഷിപ്പ്
VD Satheesan On Sponsorships Of Keraleeyam
author img

By ETV Bharat Kerala Team

Published : Nov 9, 2023, 11:04 PM IST

തിരുവനന്തപുരം : കേരളീയം (Keraleeyam) പരിപാടിയുടെ പേരിൽ സ്വര്‍ണക്കടക്കാരേയും ക്വാറി, ബാര്‍ ഉടമകളേയും ഭീഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദം ചെലുത്തിയുമാണ് ജി എസ് ടി ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയതെന്നും സ്‌പോണ്‍സര്‍ഷിപ്പിന്‍റെ മറവില്‍ നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). സംസ്ഥാന സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത് ക്രിമിനൽ കുറ്റമാണ്.

ജിഎസ്‌ടി അഡീഷണല്‍ കമ്മിഷണര്‍ക്കാണ് (ഇന്‍റലിജന്‍സ്)കേരളീയം പരിപാടിയില്‍ ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് ഗുരുതര തെറ്റാണെന്നും സതീശൻ ആരോപിച്ചു. പിണറായി ഭരണത്തില്‍ നടന്നത് കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

ജിഎസ്‌ടി ഇന്‍റലിജന്‍സ് റെയ്‌ഡ് മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വര്‍ണ കടകളിലും നടക്കുന്നുണ്ട്. സര്‍ക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കം. നികുതി വെട്ടിപ്പുകാര്‍ക്ക് പേടിസ്വപ്‌നമാകേണ്ട ജിഎസ്‌ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം പിരിക്കാന്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും അപഹാസ്യവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളീയത്തിന്‍റെ ഫണ്ടിലേക്ക് ഖജനാവിൽ നികുതിയായി വരേണ്ട പണം പോയോ എന്ന് സംശയിക്കണം. ഭീഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദം ചെലുത്തിയുമാണ് ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടക്കാരിൽ നിന്നും ക്വാറി, ബാര്‍ - ഉടമകളിൽ നിന്നും പണപ്പിരിവ് നടത്തിയത്. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും ആരൊക്കെയാണ് കേരളീയത്തിന്‍റെ സ്‌പോണ്‍സര്‍മാരെന്നും എത്ര തുകയ്‌ക്ക് തുല്യമായ സ്‌പോണ്‍സര്‍ഷിപ്പാണ് അവര്‍ നല്‍കിയതെന്നും അടിയന്തരമായി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Also Read : 'കേരളീയത്തിന്‍റെ ശോഭ കെടുത്താനുള്ള ബോധപൂര്‍വ്വ ശ്രമം' ; ആദിവാസികളെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന ആക്ഷേപത്തില്‍ മുഖ്യമന്ത്രി

കേരളീയം ബഹിഷ്‌കരിച്ച് പ്രതിപക്ഷം : ഒക്‌ടോബർ ഒന്നുമുതൽ ഒരാഴ്‌ച നീണ്ടുനിന്ന കേരളീയം പരിപാടി പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. സർക്കാരിന്‍റെ ധൂർത്താണിതെന്നും അല്ലെങ്കിൽ ഇപ്പോൾ ഇത്തരമൊരു പരിപാടിയുടെ ആവശ്യമിവിടെ എന്തായിരുന്നു എന്നുമായിരുന്നു കേരളീയത്തെ കുറിച്ച് പ്രതിപക്ഷ പ്രതികരണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും വി ഡി സതീശൻ മുൻപ് വിമർശനമുന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.