ETV Bharat / state

കെ റെയിൽ സിൽവർ ലൈൻ; വികസനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍ - കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം

വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെ പ്രതിപക്ഷവും പൊതുജനവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെയുമാണ് കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും വില്ലേജുകളിലും ജനകീയ സമിതികൾ ഉണ്ടാക്കി കെ റെയില്‍ സില്‍വർ ലൈൻ പദ്ധതിക്ക് എതിരെ സമരത്തിന് നേതൃത്വം നല്‍കുമെന്നും വിഡി സതീശൻ.

protest against K Rail Silver Line project  VD Satheesan on K Rail project  Protest against Kerala Development  കെ റെയിൽ സിൽവർ ലൈൻ പദ്ധതി  കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം  സര്‍ക്കാറിനെതിരെ വിഡി സതീശന്‍
കെ റെയിൽ സിൽവർ ലൈൻ; വികസനനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍
author img

By

Published : Dec 13, 2021, 9:19 PM IST

Updated : Dec 13, 2021, 9:48 PM IST

എറണാകുളം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊച്ചിയിൽ കെ റെയിലിനതിരായ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാകുന്നു അദ്ദേഹം. കൃത്യമായ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളും സാമ്പത്തിക അവലോകനങ്ങളും ഇല്ലാതെ നടപ്പാക്കുന്ന കെ റെയിൽ കേരള വികസനത്തിന്‍റെ ഡെഡ് ഏൻഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ സിൽവർ ലൈൻ; വികസനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍

സാമൂഹിക ക്ഷേമ പെൻഷനുകൾ പോലും നൽകാൻ കഴിയാത്ത സർക്കാർ വലിയ കടമെടുപ്പിലൂടെ കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെ ചരമക്കുറിപ്പാണ് ഇതിലൂടെ സംഭവിക്കാൻ പോകുന്നത്. വെള്ളത്തിന്‍റെ സ്വാഭാവികമായ ഒഴുക്കു തടയുന്ന ഏതൊരു പദ്ധതിയും കേരളത്തിൽ പ്രളയത്തിൽ കാരണമാകും. ഇവിടെയാണ് വലിയ മതിൽ കെട്ടി കേരളത്തെ രണ്ടായി തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെ റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി ; വയലെല്ലാം ജൈക്ക കൊണ്ടുപോകുമെന്ന് എം.കെ മുനീര്‍

സർക്കാർ നടത്തിയ പഠനത്തിൽ തന്നെ കേരളത്തിലെ 165 ജലസ്രോതകൾ ഇല്ലാതാകുമെന്നാണ് പറഞ്ഞത്. ഭൂഗർഭജലത്തിന്‍റെ അളവ് ഗണ്യമായി കുറയുന്നതിനും കാരണമാകും. വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെ പ്രതിപക്ഷവും പൊതുജനവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനെതിരെ എല്ലാ ജില്ലകളിലും വില്ലേജുകളിലും ജനകീയ സമിതികൾ ഉണ്ടാക്കി സമരവുമായി രംഗത്തുണ്ടാകമെന്നും അദ്ദേഹം വ്യക്തമാക്കി. സിആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്നു.

Last Updated : Dec 13, 2021, 9:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.