ETV Bharat / state

V Muraleedharan On Kalamassery Blast : മുഖ്യമന്ത്രിയുമായി സംസാരിച്ചു; എൻഐഎ, എൻഎസ്‌ജി ടീമുകൾ സ്ഥലത്തെത്തിയെന്നും വി മുരളീധരൻ - കേന്ദ്രമന്ത്രി വി മുരളീധരൻ

Convention hall explosion Kochi: കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Kalamassery blast  Convention hall explosion Kochi  convention of Jehovah s Witnesses explosion  Zamra International Convention Centre blast  kalamassery  kochi  ernakulam  Kalamassery convention centre  blast in kerala  Ernakulam bomb blast  കളമശ്ശേരി ബോംബ് സ്‌ഫോടനം  കേന്ദ്രമന്ത്രി വി മുരളീധരൻ  കളമശ്ശേരി സ്‌ഫോടനം
V Muraleedharan on Kalamassery Blast
author img

By ETV Bharat Kerala Team

Published : Oct 29, 2023, 1:25 PM IST

Updated : Oct 29, 2023, 2:45 PM IST

കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും വി മുരളീധരൻ

തിരുവനന്തപുരം : കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan on Kalamassery Blast). ഭീകരവിരുദ്ധ സേനയായ ദേശീയ സുരക്ഷ ഗാർഡിന്‍റെയും (എൻഎസ്‌ജി) ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) ടീമുകൾ സ്ഥലത്തെത്തിയതായും വി മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവമാണ് ഉണ്ടായത്. അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവമാണ് നടന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടിയെടുക്കണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്താൻ നടപടി ഉണ്ടാകണം.

ക്രിസ്‌തീയ സഹോദരന്മാരുടെ പ്രാര്‍ഥന കൂട്ടായ്‌മയിലാണ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും 36 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തിട്ടുണ്ട്. സംഭവം അത്യന്തം ദുഖകരവും നടുക്കമുണ്ടാക്കുന്നതുമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അടിയന്തരമായ നടപടികള്‍ ഉണ്ടാകണം. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്‍ഐഎയും എന്‍എസ്‌ജിയും സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു.

തുടര്‍ നടപടികളുടെ ഭാഗമായി കേന്ദ്ര ഏജന്‍സികളുടെ ഭാഗമായി അന്വേഷണങ്ങള്‍ തുടരും. ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്ന് ഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. ഐ ഇ ഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിക്കപ്പെട്ടതെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഗുരുതരമായ കാര്യമാണ്. ഇത്തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്‌തവ കൂട്ടായ്‌മകള്‍ക്കെതിരെ ആരാണ് സൃഷ്‌ടിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Last Updated : Oct 29, 2023, 2:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.