ETV Bharat / state

ഉംറക്ക് പോയപ്പോൾ കൂട്ടം തെറ്റിയ വ്യദ്ധയെ തേടി മക്കളെത്തി - സൗദി അധികൃതർ

ഉംറക്ക് പോയപ്പോൾ കൂട്ടം തെറ്റി മാനസികനില തകരാറിലായ വ്യദ്ധയെ തേടി മക്കളെത്തി. ആഗ്ര സ്വദേശിനിയായ ജനറ്റ് ബാനോ (68) ആണ് ഉംറക്ക് ഭർത്താവിനൊപ്പം സൗദിക്ക് പോയത്.

ഉംറക്ക് പോയപ്പോൾ കൂട്ടം തെറ്റിയ വ്യദ്ധയെ തേടി മക്കളെത്തി
author img

By

Published : Mar 1, 2019, 11:30 PM IST

കൂട്ടം തെറ്റിയതിനെ തുടർന്ന് ഭർത്താവ് കുറെ തേടിനടന്ന് ഭാര്യയെ കണ്ടെത്താനാകാതെ ആഗ്രയിലുള്ള ഭവനത്തിൽ തിരികെയെത്തി. ഇതേ സമയം ജനറ്റിനെ സൗദി അധികൃതർ വിമാനമാർഗം തിരിച്ചയച്ചു.എന്നാൽ ജനറ്റ് ഇറങ്ങിയത് നെടുമ്പാശേരിയിൽ ആയിരുന്നു. തുടർന്ന് ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നാണ് വനിത സെൽ മാർഗം കൂവപ്പടി അഭയ ഭവനിൽ ജനറ്റ് എത്തുന്നത്.

പാസ്പോർട്ട് കയ്യിലുള്ളതിനാൽവിലാസം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല.നെറ്റില്‍ പരതി ആഗ്രയിലെ ഒരു ജനസേവന കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുകയായിരുന്നു. വെള്ളിയാഴ്ചയാണ് ജനറ്റിന്‍റെ മകളും മകനും എത്തിയത്. പരസ്പരം തിരിച്ചറിഞ്ഞ ശേഷം അഭയഭവൻ ഡയറക്ടര്‍ മേരി എസ്തപ്പാനും ജീവനക്കാരും ജെനറ്റ് ബനോയെ മക്കള്‍ക്കൊപ്പം യാത്രയാക്കി.

ഉംറക്ക് പോയപ്പോൾ കൂട്ടം തെറ്റി മാനസീക നില തകരാറിലായ വ്യദ്ധയെ തേടി മക്കളെത്തി. ആഗ്ര സ്വദേശിനിയായ ജനറ്റ് ബാനോ (68) ആണ് ഉംറക്ക് ഭർത്താവിനൊപ്പം സൗദിക്ക് പോയത്. കൂട്ടം തെറ്റിയതിനെ തുടർന്ന് ഭർത്താവ് കുറെ തേടിനടന്ന് ഭാര്യയെ കണ്ടെത്താനാകാതെ ആഗ്രയിലുള്ള ഭവനത്തിൽ തിരികെയെത്തി. 
  ഇതേ സമയം ജനറ്റിനെ സൗദി അധികൃതർ വിമാനം മാർഗം കയറ്റി അയക്കുകയും ചെയ്തു. ഇറങ്ങിയത് നെടുമ്പാശേരിയിൽ. തുടർന്ന് ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നാണ് വനിത സെൽ മാർഗം കൂവപ്പടി അഭയ ഭവനിൽ ജനറ്റ് എത്തുന്നത്. പാസ്പോർട്ട് കൈയ്യിലുള്ളതിനാൽ  വിലാസം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല.  നെറ്റില്‍ പരതി ആഗ്രയിലെ ഒരു ജനസേവന കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് ജനറ്റിന്റെ മകളും മകനും എത്തിയത്. പരസ്പരം തിരിച്ചറിഞ്ഞ ശേഷം അഭയഭവൻ ഡയറക്ടര്‍ മേരി എസ്തപ്പാനും ജീവനക്കാരും ജെനറ്റ് ബനോയെ മക്കള്‍ക്കൊപ്പം യാത്രയാക്കി.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.