ETV Bharat / state

Basilica Protest | കുർബാന ഏകീകരണം ഉള്‍പ്പെടെയുള്ളവയില്‍ പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ; പിന്നോട്ടില്ലെന്ന് അല്‍മായ മുന്നേറ്റം - ബിഷപ്പ്

പ്രശ്‌നത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന സെന്‍റ് മേരീസ് ബസലിക്കയിലും എറണാകുളം ബിഷപ്പ് ഹൗസിലുമാണ് രാപ്പകൽ പ്രതിഷേധം പുരോഗമിക്കുന്നത്

Basilica Protest  Unification of the Mass  protest strengthens in Church premises  Church premises  Basilica  Bishop House  കുർബാന ഏകീകരണം  പ്രതിഷേധം ശക്തമാക്കി  വിശ്വാസികൾ  അല്‌മായ മുന്നേറ്റം  അല്‌മായ  രാപ്പകൽ പ്രതിഷേധം  ജെമി ആഗസ്‌റ്റിൻ  സെന്‍റ് മേരീസ് ബസിലിക്ക  അതിരൂപത  അതിരൂപതയിലെ വിശ്വാസികൾ  രൂപത  ബിഷപ്പ്  എറണാകുളം
കുർബാന ഏകീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ; പിന്നോട്ടില്ലെന്ന് അല്‌മായ മുന്നേറ്റം
author img

By

Published : Jul 22, 2023, 3:21 PM IST

എറണാകുളം: അതിരൂപതയിലെ കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുന്നയിച്ച് നടത്തുന്ന സമരം ശക്തമാക്കി വിശ്വാസികൾ. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന സെന്‍റ് മേരീസ് ബസലിക്കയിലും എറണാകുളം ബിഷപ്പ് ഹൗസിലുമാണ് രാപ്പകൽ പ്രതിഷേധം തുടരുന്നത്. സിറോ മലബാർ സഭ നേതൃത്വം വിശ്വാസികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അല്‍മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്‌റ്റിൻ പറഞ്ഞു.

പ്രതിഷേധം എന്തിന്: അപ്പസ്തോലിക്ക് അഡ്‌മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് സെന്‍റ് മേരീസ് ബസിലിക്കയിലെ വികാരി ഫാദർ ആന്‍റണി നരിക്കുളത്തെ മാറ്റിയിരുന്നു. പകരം നിയമിച്ച ഫാദർ ആന്‍റണി പൂതവേലിയെ വിശ്വാസികളും വൈദികരും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. വികാരി സ്ഥാനത്ത് നീക്കിയതിനെതിരെ ഫാദർ ആന്‍റണി നരിക്കുളവും പരാതി നൽകിയിട്ടുണ്ട്. കാനൻ നിയമപ്രകാരം പരാതി നൽകിയ വൈദികൻ സ്ഥാനം വഹിക്കുന്ന പള്ളിയിൽ നിന്ന് മാറിനിൽക്കണമെന്നതിനാൽ നിലവിൽ സെന്‍റ മേരീസ് ബസലിക്കയിൽ വികാരിയുടെ സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ബസിലിക്ക ഇടവകയിൽ വികാരിയില്ലാത്തതിനാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് പലവട്ടം കൂരിയയോട് ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിഷപ്പ് ഹൗസ് കൂടി ഉപരോധിച്ച് കൊണ്ട് രാപ്പകൽ സമരം വ്യാപിപ്പിച്ചത്.

ഇടപെടാതെ ബന്ധപ്പെട്ടവര്‍: കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബസിലിക്ക അങ്കണത്തിൽ തുടരുന്ന ഉപരോധം എന്തിന് വേണ്ടിയെന്നോ, പ്രശ്‌നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നോ ഒരു മതിലിന് അപ്പുറത്തുള്ള എറണാകുളം അതിരൂപത കൂരിയ അംഗങ്ങൾ അന്വേഷിക്കുകയോ എന്തെങ്കിലും നടപടി എടുക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമുണ്ടാകും വരെ ബിഷപ്പ് ഹൗസ് അങ്കണത്തിൽ ഉപരോധത്തിന്‍റെ പുതിയ പോർമുഖം തുറന്നതെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു.

എറണാകുളം അതിരൂപതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാർപ്പാപ്പയുടെ പ്രതിനിധി എത്തുമ്പോൾ കുർബാന ക്രമം മാത്രമല്ല അല്‍മായരും വൈദികരും ഉന്നയിക്കുക. അതിരൂപതയിലെ വിവാദ ഭൂമി കുംഭകോണ ആരോപണത്തിൽ വത്തിക്കാൻ നിർദേശിച്ച റെസ്റ്റിട്യൂഷൻ നടപ്പിൽ വരുത്തണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെടുമെന്നും കൺവീനർ ജെമി ആഗസ്റ്റിൻ വ്യക്തമാക്കി. ഭൂമി കുംഭകോണവും അതിന്‍റെ റെസ്റ്റിട്യൂഷനും കുർബാനക്രമ പ്രശ്‌നവും പരസ്‌പരപൂരകമാണ്. ഒരു വിഷയം മറ്റൊരു വിഷയത്തിന്‍റെ ഭാഗമാണെന്നാണ് അല്‍മായ മുന്നേറ്റത്തിന്‍റെ നിലപാട്. ഒരോ ദിവസവും രാപ്പകൽ ഉപരോധത്തിൽ വിവിധ ഇടവകകളിൽ നിന്ന് നൂറുകണക്കിന് വിശ്വാസികളും നൂറോളം വൈദികരുമാണ് പങ്കെടുക്കുന്നത്.

മാനനഷ്‌ടക്കേസും വക്കീല്‍ നോട്ടിസും: എറണാകുളം അതിരൂപത വൈദികർക്കും വിശ്വാസികൾക്കും എതിരെ യാതൊരു അടിസ്ഥാനാവുമില്ലാതെ തീവ്രവാദബന്ധവും നിയമവിരുദ്ധ സാമ്പത്തിക ഇടപാടും ആരോപിച്ച് സിറോ മലബാർ സ്പെഷ്യൽ സിനഡിൽ മെത്രാന്മാർക്കും, പിന്നീട് മാധ്യമങ്ങൾ വഴിയും അപമാനിച്ച മാർ ആന്‍ഡ്രൂസ് താഴത്തിനെതിരെ എറണാകുളം അതിരൂപത വൈദികരെ പ്രതിനിധികരിച്ചു കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ മാനനഷ്‌ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. മാർ ആന്‍ഡ്രൂസ് താഴത്ത് വക്കീൽ നോട്ടിസ് കഴിഞ്ഞ ദിവസം കൈപ്പറ്റുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.