ETV Bharat / state

ഉമ തോമസിന് വിജയാശംസകളുമായി മമ്മൂട്ടി; പ്രചരണത്തുടക്കം ലീലാവതി ടീച്ചറുടെ അനുഗ്രഹത്തോടെ - എഴുത്തുകാരിലീലാവതി ടീച്ചര്‍

മമ്മൂട്ടിയടക്കമുള്ള പ്രമുഖരെ നേരില്‍ കണ്ട് ഉമ തോമസ് വോട്ടഭ്യര്‍ഥിച്ചു

Uma Thomas, UDF candidate from Thrikkakara seeks actor Mammootty's blessings  Uma Thomas  യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്  ഉമ തോമസ് മമ്മുട്ടി കൂടിക്കാഴ്‌ച
ഉമാ തോമസിന് വിജയാശംസകളുമായി മമ്മൂട്ടി
author img

By

Published : May 7, 2022, 2:15 PM IST

Updated : May 7, 2022, 3:07 PM IST

എറണാകുളം: മമ്മൂട്ടിയെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഹൈബി ഈഡൻ എം.പിക്കൊപ്പമാണ് കൊച്ചി എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിലെത്തി ഉമ വോട്ടുതേടിയത്. മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മമ്മൂട്ടി ഉമ തോമസിന് വിജയാശംസകള്‍ നേര്‍ന്നു.

ഉമ തോമസിന് വിജയാശംസകളുമായി മമ്മൂട്ടി

എഴുത്തുകാരി ലീലാവതി ടീച്ചറുടെ വസതിയിലെത്തിയായിരുന്നു ഉമ തോമസ് ശനിയാഴ്‌ച പ്രചാരണത്തിന് തുടക്കമിട്ടത്. "നീ വന്നില്ലെങ്കിലും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും" എന്ന പ്രതികരണത്തോടെയായിരുന്നു ലീലാവതി ടീച്ചർ ഉമയെ സ്വീകരിച്ചത്. പി.ടി തോമസിന് തൃക്കാക്കരയിലെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടി വയ്ക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ടീച്ചർ തെറ്റിച്ചില്ല.

also read: തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ; ഐകകണ്‌ഠേന തീരുമാനം

പി.ടി.തോമസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ലീലാവതി ടീച്ചറുമായുള്ള ഉമ തോമസിന്റെ കൂടിക്കാഴ്‌ച ഏറെ വൈകാരികമായിരുന്നു. തുടര്‍ന്ന് സാനുമാഷിന്‍റെ വസതിയിലെത്തിയും ഉമ തോമസ് അനുഗ്രഹം വാങ്ങി. വൈകുന്നേരം സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെയും ഉമ തോമസ് കാണുന്നുണ്ട്.

Last Updated : May 7, 2022, 3:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.