ETV Bharat / state

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം : രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ - സ്ത്രീകൾക്കെതിരായ അതിക്രമം

മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരായ എ എസ് പരീത്, ബൈജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്

crime news  police officers suspended for molesting women  അരീക്കൽ വെള്ളച്ചാട്ടം  മൂവാറ്റുപുഴ  Muvatupuzha  എറണാകുളം  misbehaving to the women  സ്ത്രീകൾക്കെതിരായ അതിക്രമം  Attack against women
Two civil police officers suspended for molesting women in Areekkal waterfalls
author img

By

Published : Aug 16, 2023, 4:07 PM IST

എറണാകുളം : വിനോദ സഞ്ചാരത്തിനെത്തിയ യുവതികളോട് മോശമായി പെരുമാറിയ സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്‌തു. എ എസ് പരീത്, ബൈജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് വെണ്ടുവഴി സ്വദേശി പരീതിനെതിരെ നടപടിയെടുത്തത്.

അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവച്ചതിനാണ് ബൈജുവിനെതിരെ നിയമ നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ ആലുവ റൂറൽ എസ്‌പി വിവേക് കുമാർ നടപടിയെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസുകാരനായ എ എസ് പരീതിനെ രാമമംഗലം പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തിരുന്നു.

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളിലൊരാളെ ഈ പൊലീസുകാരന്‍ കടന്നുപിടിച്ചതായാണ് പരാതി. വെള്ളത്തിലിറങ്ങിയ തങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന പൊലീസുകാരന്‍ ശരീരത്തിൽ സ്‌പർശിച്ചതായാണ് യുവതികളുടെ ആരോപണം. ആവർത്തിക്കരുതെന്ന് അറിയിച്ചെങ്കിലും ഇയാള്‍ വീണ്ടും ശരീരത്തില്‍ സ്‌പർശിച്ചതോടെയാണ് പ്രതികരിച്ചതെന്നും പരാതി നൽകിയ യുവതികൾ വ്യക്തമാക്കിയിരുന്നു.

വൈറ്റിലയിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവതികളാണ് പരാതി നൽകിയത്. പൊലീസുക‍ാരന്‍റെ മോശം പ്രവര്‍ത്തി ശ്രദ്ധയിൽപ്പെട്ടതോടെ യുവതികളുടെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെടുകയും ആരോപണ വിധേയനായ പൊലീസുകാരനുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്‌തു. നാട്ടുകാരിൽ ചിലർ ഈ പൊലീസുകാരനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടത്തി. തുടർന്ന് നാട്ടുകാർ തന്നെ, മദ്യപിച്ച പൊലീസുകാരനെയും സ്ത്രീകളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെയും തടഞ്ഞുവച്ച് രാമമംഗലം പൊലീസിന് കൈമാറി.

അവധി ദിവസമായ ഇന്നലെ വൈകുന്നേരം അരീക്കൽ വെള്ളച്ചാട്ടം കാണാൻ സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ എത്തിയിരുന്നു. ഇവിടെ മഫ്‌തിയിൽ എത്തിയതായിരുന്നു ബൈജുവും പരീതും. ഇവർക്കെതിരെയാണ് യുവതികൾ പരാതി ഉന്നയിച്ചത്. രാമമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിച്ച പൊലീസുകാരിൽ പരീതിന്‍റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.

ALSO READ : വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നു പിടിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വൈദ്യപരിശോധനയില്‍ ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിരുന്നു. അതേസമയം സംഭവം പൊലീസിൽ അറിയിച്ചെങ്കിലും ഒത്തുതീർപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌ത്രീകൾ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരായ യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.