ETV Bharat / state

ദീപുവിന്‍റെ പോസ്റ്റുമോർട്ടം ക്യാമറയില്‍ പകര്‍ത്തുന്നു; സംസ്കാരം വൈകിട്ട് - wenty twenty activist deepu

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മൂന്നുമണിയോടെ കിഴക്കമ്പലത്തെ ട്വൻറി 20 നഗറിൽ പൊതുദർശനത്തിനു വയ്ക്കും

ദീപുവിന്‍റെ പോസ്റ്റുമോർട്ടം  കോട്ടയം മെഡിക്കൽ കോളേജ്  wenty twenty activist deepu  kizhakkambalam murder
ദീപുവിന്‍റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ തുടങ്ങി
author img

By

Published : Feb 19, 2022, 11:44 AM IST

Updated : Feb 19, 2022, 11:55 AM IST

എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മർദനത്തെ തുടർന്ന് മരണ മടഞ്ഞ ട്വന്‍റി 20 പ്രവർത്തകൻ സികെ ദീപുവിന്‍റെ പോസ്‌റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ തുടങ്ങി. ഫോറൻസിക് സർജൻമാരായ ഡോ. ജെയിംസ് കുട്ടി, ഡോ. ജോമോൻ ജേക്കബ് എന്നിവരുടെ നേതൃതത്തിലാണ് പോസ്റ്റുമോര്‍ട്ടം. പരിശോധനയിൽ ദീപുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ദീപുവിന്‍റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മൂന്നുമണിയോടെ കിഴക്കമ്പലത്തെ ട്വൻറി 20 നഗറിൽ പൊതുദർശനത്തിനു വയ്ക്കും.

വൈകിട്ടാണ് സംസ്‌കാരം. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് സിപിഎം പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിനിടയിലാണ് ദീപുവിന് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ വച്ച് ദീപു മരണമടഞ്ഞു. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ 'പിവി ശ്രീനിജിൻ ഒന്നാം പ്രതി', സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി സാബു എം ജേക്കബ്

Last Updated : Feb 19, 2022, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.