ETV Bharat / state

'ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് നിഷ്ക്രിയത്വം' ; മരം മുറിയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി

author img

By

Published : Jul 27, 2021, 3:00 PM IST

സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

tree felling case; investigation not in a right way; says highcourt  tree felling case  kerala high court  മരം മുറി വിവാദം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി  മരം മുറി വിവാദം  കേരള ഹൈക്കോടതി
മരം മുറി വിവാദം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി

എറണാകുളം : പട്ടയഭൂമിയിലെ മരം മുറി കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലല്ലെന്നായിരുന്നു നിരീക്ഷണം.

നിരവധി കേസുകൾ ഉണ്ടായിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്തതത് നിഷ്ക്രിയത്വമാണ്. കുറ്റക്കാർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കാനും തിങ്കളാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിനോട് ഉത്തരവിട്ടു.

പട്ടയഭൂമിയിൽ നിന്ന് നൂറ് കണക്കിന് മരങ്ങൾ നഷ്ടപ്പെട്ടു. ഇത് കർഷകർ നട്ടതല്ല. നടന്നിരിക്കുന്നത് മോഷണമാണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും കോടതി ചോദിച്ചു.

Also read: ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം

കൊവിഡിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാൻ കഴിയാത്തതെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

പട്ടയഭൂമിയിലെ മരം മുറിയ്ക്കാന്‍ സർക്കാർ അനുമതി നൽകിയതിന്‍റെ മറവിൽ വനമേഖലയിൽ നിന്നുൾപ്പെടെ 14.42 കോടി രൂപയുടെ തടികളാണ് അനധികൃതമായി മുറിച്ചു കടത്തിയതെന്നും വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 296 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.