ETV Bharat / state

Tovino Thomas Nadikar Thilakam Movie ടൊവിനോ തോമസിന്‍റെ ബിഗ് ബജറ്റ് ചിത്രം, 'നടികര്‍ തിലകം' രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം - നടികര്‍ തിലകം ഷൂട്ടിംങ്ങ്‌

Tovino Thomas big budget movie : ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലായിരിക്കും ഷൂട്ടിങ്ങ്‌ നടക്കുക.

Nadikar Thilakam Movie  Nadikar Thilakam Movie update  Nadikar Thilakam second Schedule Shooting Started  Nadikar Thilakam second Schedule In Hyderabad  Tovino Thomas big budget movie Nadikar Thilakam  ടോവിനോ തോമസ്‌ ബിഗ് ബജറ്റ് ചിത്രം നടികര്‍ തിലകം  നടികര്‍ തിലകത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ഹൈദരാബാദിൽ  ലാല്‍ ജൂനിയര്‍ സംവിധാനത്തിൽ നടികര്‍ തിലകം  നടികര്‍ തിലകം ഷൂട്ടിംങ്ങ്‌  മൈത്രി മൂവി മേക്കേഴ്‌സിന്‍റെ മലയാള ചിത്രം
Nadikar Thilakam Movie
author img

By ETV Bharat Kerala Team

Published : Oct 4, 2023, 10:58 AM IST

എറണാകുളം : മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌ സ്‌പീഡാണ് നിര്‍മിക്കുന്നത്.

പുഷ്‌പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്‍റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. വിവിധ ലൊക്കേഷനുകളിലായി 120 ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബജറ്റ് വരുന്നത് 40 കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കു മുതൽ വരുന്ന ചിത്രം കൂടിയാണിത്.

കൊച്ചിയിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ് പ്രധാനമായും റാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കശ്‌മീർ എന്നിവിടങ്ങളിലായി തുടർന്നുള്ള ചിത്രീകരണം പൂർത്തിയാക്കും. സൂപ്പര്‍സ്‌റ്റാർ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.

കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയ മേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ഡേവിഡ് പടിക്കലിന്‍റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, നന്ദകുമാർ, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്‌സ്‌ - മേരകി വി എഫ് എക്‌സ്‌, പ്രോമോ സ്‌റ്റിൽ - രമ ചൗധരി, സ്‌റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്‌റ്റൺ ലിനോ, ഡിജിറ്റൽ പിആർ - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.