ETV Bharat / state

പാലായില്‍ എന്‍.ഡി.എക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

author img

By

Published : Sep 15, 2019, 12:04 PM IST

Updated : Sep 15, 2019, 12:45 PM IST

ചെക്ക് കേസിൽ മോചിതനായ ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകർ സ്വീകരണം നൽകി.

പാലായില്‍ എന്‍.ഡി.എക്കൊപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ആലുവ അദ്വൈത ആശ്രമത്തില്‍ പ്രാർഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പാലായിൽ സി.പി.എമ്മിന് ഒപ്പമാണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്‌താവന വ്യക്തിപരമാണെന്നും തുഷാർ പറഞ്ഞു.

പാലായില്‍ എന്‍.ഡി.എക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ചെക്ക് കേസില്‍ നാസിൽ അബ്‌ദുല്ല വ്യാജ രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. തന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടർന്നാണ് അജ്‌മാൻ കോടതി കേസ് തള്ളിയത്. പണം നൽകി, കേസ് ഒത്തുതീർപ്പാക്കിയാതാണെന്ന സോഷ്യൽ മീഡിയാ പ്രചാരണം ശരിയല്ല. മാപ്പ് പറഞ്ഞ് സത്യം വെളിപ്പെടുത്താൻ നാസിൽ തയ്യാറായില്ലെങ്കിൽ അയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പണം തട്ടാനുള്ള ഒരു വ്യക്തിയുടെ ശ്രമത്തെ ജാതീയപ്രശ്‌നമാക്കി മാറ്റാൻ ചിലർ ശ്രമിച്ചു. മുസ്‌ലിം സമുദായത്തിൽപ്പെട്ട സുഹൃത്തുക്കളാണ് തനിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. യൂസഫലി ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളല്ല. തന്നെ സഹായിച്ചതിന് അദ്ദേഹത്തെ കരിവാരി തേക്കാനുള്ള ശ്രമങ്ങളുണ്ടായി. തനിക്കെതിരെയുണ്ടായ കേസിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി തന്നെ സഹായിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാവരും സഹായിച്ചു. നാസിലിന് പിന്നിൽ പ്രവര്‍ത്തിച്ചത് തന്‍റെ കൂടെ മുമ്പുണ്ടായിരുന്ന ഒരാളായിരുന്നുവെന്നും തുഷാര്‍ പറഞ്ഞു.

Intro:Body:ചെക്ക് കേസിൽ മോചിതനായതിനെ തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപള്ളിക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകർ സ്വീകരണം നൽകി. ആലുവ അദ്വൈത ആശ്രമത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചു . നാസിൽ അബ്ദുള്ള വ്യാജ രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നാണ് താൻ കേസിൽ അകപ്പെട്ടതെന്ന് തുഷാർ പറഞ്ഞു.തന്റെ നിരപരാധിത്വം ബോധ്യപെട്ടതിനെ തുടർന്നാണ് അജ്മാൻ കോടതി കേസ് തള്ളിയത്.പണം നൽകി കേസ് ഒത്തുതീർന്നതാണെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം ശരിയല്ല. മാപ്പ് പറഞ്ഞ് സത്യം വെളിപ്പെടുത്താൻ നാസിൽ തയ്യാറായില്ലെങ്കിൽ അയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. പണം തട്ടാനുള്ള ഒരു വ്യക്തിയുടെ ശ്രമത്തെ
ജാതീയ പ്രശ്നമാക്കി മാറ്റാൻ ചിലർ ശ്രമിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട സുഹൃത്തുക്കൾ തന്നെയാണ് തനിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്.
യൂസഫലി ഏതെങ്കിലും ഒരു സമുദായത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളല്ല തന്നെ സഹായിച്ചതിന് അദ്ദേഹത്തെ കരിവാരി തേക്കാൻ ശ്രമിച്ചു
തനിക്കെതിരെയുണ്ടായ കേസിൽ സി പി ഐ എമ്മിന് ഒരു പങ്കുമില്ല.മുഖ്യമന്ത്രി തന്നെ സഹായിച്ചു.കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹായിച്ചു.
ഇത്തരം പണം തട്ടുന്ന സംഭവങ്ങൾ ധാരാളമുണ്ട്.നാസിലിനെ കണ്ടിരുന്നു
തന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ നാസിലിന് കഴിഞ്ഞില്ല
നാസിലിനു പിന്നിൽ തന്റെ കൂടെ മുമ്പുണ്ടായിരുന്ന ഒരാളാണ്
പേരു പറയുന്നില്ല.പാലാ ഉപതെരഞ്ഞെടുപ്പിൽ BDJS എൻ ഡി എ ക്കൊപ്പമാണ്. രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. പലയിൽ സി.പി.എം.ന് ഒപ്പമാണന്ന വെള്ളാപള്ളി നടേശന്റെ പ്രസ്താവന വ്യക്തിപരമാണെന്നും തുഷാർ വിശദീകരിച്ചു.

Etv Bharat
KochiConclusion:
Last Updated : Sep 15, 2019, 12:45 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.