ETV Bharat / state

സസ്പെൻസിന് വിരാമം ; തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് ഇടത് സ്ഥാനാർഥി

author img

By

Published : May 5, 2022, 4:55 PM IST

നാൽപത്തിമൂന്നുകാരനായ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്

thrikkakara election  jo joseph ldf candidate  thrikkakara latest news  തൃക്കാക്കരയിൽ ഡോ. ജോ ജോസഫ്  ഇടത് സ്ഥാനാർഥി ജോ ജോസഫ്  തൃക്കാക്കര എൽഡിഫ് സ്ഥാനാർഥി
ജോ ജോസഫ് ഇടത് സ്ഥാനാർഥി

എറണാകുളം : രണ്ട് ദിവസം നീണ്ടുനിന്ന സസ്പെൻസിന് വിരാമമിട്ട് തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനും എഴുത്തുകാരനുമായ ഡോ. ജോ ജോസഫ് സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. നാൽപത്തിമൂന്നുകാരനായ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.

പ്രോഗ്രസ്സീവ് ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോ ജോസഫിന് പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിരുന്നു. പാർട്ടിയുമായി അഭേദ്യമായ ബന്ധമാണ് സ്ഥാനാർഥിക്കുള്ളതെന്നും ഇടതുമുന്നണി തൃക്കാക്കരയിൽ വൻ വിജയം നേടുമെന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.

ജനങ്ങളുടെ ഡോക്‌ടറാണ് ജോ ജോസഫ്. പ്രതീക്ഷിക്കാത്ത പലരും എൽ.ഡി.എഫ് പ്രചരണത്തിനുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എൽ ഡി എഫ് ഉപതെരഞ്ഞെടുപ്പോടെ കൂടുതൽ കരുത്ത് നേടും. പന്ത്രണ്ടാം തിയ്യതി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഇ.പി.ജയരാജൻ അറിയിച്ചു.

സ്ഥാനാർഥിയെക്കുറിച്ച് ഇന്നലെ ചർച്ച ചെയ്‌തിട്ടില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇന്നാണ് സ്ഥാനാർഥി ചർച്ച നടത്തിയത്. ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.