എറണാകുളം : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ചമ്പക്കര മഹിള മന്ദിരത്തിൽ നിന്ന് മൂന്ന് യുവതികൾ ചാടിപ്പോയി. കൊച്ചി സ്വദേശിനികളായ രണ്ട് പേരും ഒരു ബംഗാൾ സ്വദേശിനിയുമാണ് ചാടിപ്പോയത്. തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് യുവതികൾ കടന്നുകളഞ്ഞത്.
മഹിള മന്ദിരത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് സാരി കെട്ടി ഊർന്നിറങ്ങിയാണ് ഇവർ മുങ്ങിയത്. തങ്ങൾ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും ജീവനക്കാര്‍ക്ക് കത്തെഴുതിവച്ചിട്ടുണ്ട്.
Also Read: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 ; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും
സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട കൊച്ചി സ്വദേശികളായ യുവതികൾ വീട്ടിലെത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയായാണ് കൊൽക്കത്ത സ്വദേശി മഹിള മന്ദിരത്തിലെത്തിയത്. സംരക്ഷണം നൽകാൻ ആളില്ലാത്തതിനെ തുടർന്നാണ് കൊച്ചി സ്വദേശികളായ യുവതികൾ കഴിഞ്ഞ വർഷം ഇവിടെയെത്തിയത്.