ETV Bharat / state

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിന്‍റെ ഹർജി സെപ്‌റ്റംബര്‍ 2ന് പരിഗണിക്കും, ഹാജരാകേണ്ടെന്ന് കോടതി - KIIFB

മസാല ബോണ്ട് കേസിൽ ഇ ഡി അയച്ച നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും. അതുവരെ ഐസക് ഇ ഡിക്ക് മുന്നില്‍ ഹാജരാകേണ്ട എന്ന് കോടതി നിര്‍ദേശിച്ചു

Thomas Isaac plea on masala bond case  Thomas Isaac plea on masala bond case will be heard on September 2  മസാല ബോണ്ട്  മസാല ബോണ്ട് കേസ്  masala bond case  masala bond  Thomas Isaac  തോമസ് ഐസക്  മുന്‍ ധനമന്ത്രി തോമസ് ഐസക്  ex minister Thomas Isaac  ഇ ഡി  E D  high court  കേരള ഹൈക്കോടതി  കേരള വാര്‍ത്തകള്‍  kerala latest news  KIIFB  കിഫ്ബി
മസാല ബോണ്ട് കേസ്, തോമസ് ഐസക്കിന്‍റെ ഹർജി സെപ്‌റ്റംബര്‍ 2ന് പരിഗണിക്കും, ഹാജരാകേണ്ടെന്ന് കോടതി
author img

By

Published : Aug 17, 2022, 12:56 PM IST

എറണാകുളം: മസാല ബോണ്ട് കേസിൽ ഇ ഡിയുടെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. അതുവരെ ഐസക് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകേണ്ടതില്ല. കിഫ്‌ബിയുടെ ഹർജിക്കൊപ്പം ഐസക്കിന്‍റെ ഹർജിയും പരിഗണിക്കും.

മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ ഇ ഡി സാവകാശം തേടിയിട്ടുണ്ട്. താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്‍റെ വാദം. എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടിസ് അയച്ചതെന്ന് രേഖകൾ സഹിതം വ്യക്തമാക്കാൻ കഴിഞ്ഞ തവണ ഇ ഡിയോട് കോടതി പറഞ്ഞിരുന്നു.

സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിവരങ്ങൾ തേടുകയെന്ന ഉദ്ദേശത്തിലാണ് സമൻസ് അയച്ചതെന്നും, പ്രതി ആയിട്ടല്ല തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നും ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. തോമസ് ഐസക് ഹർജി നൽകിയതിന് പിന്നാലെ കിഫ്‌ബിയിലെ എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം ചോദ്യം ചെയ്‌ത് അഞ്ച് എം.എൽ.എമാർ പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മസാല ബോണ്ടിലെ ഇ ഡി അന്വേഷണത്തിനെതിരെ നിലവിൽ മൂന്ന് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Also Read ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.