മൂവാറ്റുപുഴ: ജനറേറ്റർ തട്ടിപ്പ് വീരൻ മൂവാറ്റുപുഴ പൊലീസ് പിടിയിൽ. കോട്ടയം മേലുകാവ് ചാലമറ്റം ചെറുവള്ളിൽ വീട്ടിൽ ജോവാൻ ജോബിസ് (25) ആണ് പൊലീസ് പിടിയിലായത്. മൂവാറ്റുപുഴ പെരുമറ്റം സ്വദേശി നല്‍കിയ പരാതിയിന്മേലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന ആറ് ജനറേറ്ററുകൾ തന്‍റെ റിസോർട്ടുകളിലേക്കെന്ന് പറഞ്ഞ് വാടകക്കെടുത്ത ശേഷം ഒഎൽഎക്സ് വഴി വിൽപന നടത്തിയെന്നാണ് കേസ്. തൊടുപുഴ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ നിന്നും ഇയാള്‍ സമാന രീതിയില്‍ ജനറേറ്ററുകൾ തട്ടിയെടുത്തിട്ടുണ്ട്.