ETV Bharat / state

കോതമംഗലത്തെ പാറമടക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തം

author img

By

Published : Aug 2, 2019, 11:29 PM IST

രണ്ട് വർഷം മുമ്പ് നിർത്തിവച്ച ഈ ക്വാറി വീണ്ടും പ്രവർത്തിച്ചാൽ ഈ കുടിവെള്ള സംഭരണി തകരുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്

കോതമംഗലത്തെ പാറമടക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തം

കൊച്ചി : കോതമംഗലത്ത് വൻ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്ന പാറമടക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരുന്ന കോതമംഗലം, കവളങ്ങാട് പഞ്ചായത്തിലെ ക്വാറിയിൽ വിവിധ വകുപ്പുകളുടെ സംയുക്ത സമിതി സ്ഥലപരിശോധന നടത്തി. വാട്ടർ അതോറിറ്റി, വ്യവസായം, പൊതുമരാമത്ത്, മൈനിംഗ് ആന്‍റ് ജിയോളജി, തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്ഥലപരിശോധനയാണ് നടന്നത്. കവളങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഓപ്ര കൊട്ടാരമുടി പ്രദേശത്താണ് വിവാദമായ ക്വാറി പ്രവർത്തിക്കുന്നത്. ഈ ക്വാറിയുടെ തൊട്ടടുത്തു തന്നെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ആളുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണി സ്ഥിതി ചെയ്യുന്നുണ്ട്. രണ്ട് വർഷം മുമ്പ് നിർത്തിവച്ച ഈ ക്വാറി വീണ്ടും പ്രവർത്തിച്ചാൽ ഈ കുടിവെള്ള സംഭരണി തകരുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

മുൻകാലങ്ങളിൽ നടന്ന ഖനന പ്രവർത്തനങ്ങളെ തുടർന്ന് പാരിസ്ഥികമായി തകർന്ന ഈ പ്രദേശത്ത് തുടർ ഖനനങ്ങൾ അനുവദിച്ചാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീരുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനെ മറികടക്കാനാണ് ഏകജാലക സംവിധാനത്തിലൂടെ ക്വാറി ഉടമ അനുമതിക്കായി ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ക്വാറി മേഖലകളിൽ സന്ദർശനം നടത്തിയ സംയുക്ത സമിതിക്ക് മുന്നിൽ നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഒരു കാരണവശാലും ജനദ്രോഹകരമായ ഈ പാറമട ഇവിടെ പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സംയുക്ത പരിശോധനാ സമിതിയെ അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ ക്വാറിക്കെതിരെ നാട്ടുകാർക്കൊപ്പം നിലകൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബെന്നി പറഞ്ഞു.

Intro:Body:കോതമംഗലം - വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പാറമടക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരുന്ന കോതമംഗലം , കവളങ്ങാട് പഞ്ചായത്തിലെ ക്വാറിയിൽ വിവിധ വകുപ്പുകളുടെ സംയുക്ത സമിതി സ്ഥലപരിശോധന നടത്തി.

വാട്ടർ അതോറിറ്റി, വ്യവസായം, പൊതുമരാമത്ത് , മൈനിംഗ് ആന്റ് ജിയോളജി, തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്ഥലപരിശോധനയാണ് നടന്നത്. കവളങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഓപ്ര കൊട്ടാരമുടി പ്രദേശത്താണ് വിവാദമായ ക്വാറി പ്രവർത്തിക്കുന്നത്. ഈ ക്വാറിയുടെ തൊട്ടടുത്തു തന്നെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ആളുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണി സ്ഥിതി ചെയ്യുന്നുണ്ട്. രണ്ട് വർഷം മുമ്പ് നിർത്തിവച്ച ഈ ക്വാറി വീണ്ടും പ്രവർത്തിച്ചാൽ ഈ കുടിവെള്ള സംഭരണി തകരുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

മുൻകാലങ്ങളിൽ നടന്ന ഖനന പ്രവർത്തനങ്ങളെ തുടർന്ന് പാരിസ്ഥികമായി തകർന്ന ഈ പ്രദേശത്ത് തുടർ ഖനനങ്ങൾ അനുവദിച്ചാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീരുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനെ മറികടക്കാനാണ് ഏകജാലക സംവിധാനത്തിലൂടെ ക്വാറി ഉടമ അനുമതിക്കായി ശ്രമിക്കുന്നത്.

ക്വാറി മേഖലകളിൽ സന്ദർശനം നടത്തിയ സംയുക്ത സമിതിക്ക് മുന്നിൽ നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പ്രതിഷേധം അറിയിച്ചു.ഒരു കാരണവശാലും ജനദ്രോഹ കരമായ ഈ പാറമട ഇവിടെ പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സംയുക്ത പരിശോധന സമിതിയെ അറിയിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ ക്വാറിക്കെതിരെ നാട്ടുകാർക്കൊപ്പം നിലകൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി പറഞ്ഞു.

ബൈറ്റ് - ബീന ബെന്നി (പ്രസിഡന്റ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത്)Conclusion:etv bharat kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.