ETV Bharat / state

സ്പ്രിംഗ്ലർ കരാറിനെതിരെയുളള ഹർജി ​ഹൈക്കോടതി ഇന്ന് പരിഗണിക്കും - ഹൈക്കോടതിസംസ്ഥാന സർക്കാർ

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗോപാലകൃഷ്ണനാണ് സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Sprinkler deal  High Court  High Court kerala  kerala government  kochi  സ്പ്രിംഗ്ലർ  ഹൈക്കോടതിസംസ്ഥാന സർക്കാർ  തിരുവനന്തപുരം
സ്പ്രിംഗ്ലർ കരാറിനെതിരെയുളള ഹർജി ​ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Apr 21, 2020, 9:54 AM IST

എറണാകുളം: കൊവിഡ് വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ സ്പ്രിംഗ്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിനെതിരായ ഹർജി ​ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗോപാലകൃഷ്ണനാണ് സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

വിദേശ കമ്പനിയുടെ സെർവറിൽ വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും സ്പ്രിംഗ്ലര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകളുണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവിശ്യപെട്ടാണ് ഹർജി. ഇതുമായി ബന്ധപ്പെട്ട് ഫോറൻസിക്ക് ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആരോഗ്യ മേഖലയിൽ മുൻപരിചയമില്ലാത്ത സോഷ്യൽ മീഡിയ മാനേജ്മെന്‍റ് കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ വിറ്റ് കാശാക്കുകയാണെന്നും വിമർശനമുയർന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.